ആലപ്പുഴ: ജില്ലയിൽ സർവിസ് നടത്തുന്ന ഹൗസ്ബോട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ബുധനാഴ്ചയും പരിശോധന തുടര്‍ന്നു. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണമാണ് ടൂറിസം പൊലീസും പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്.
പുന്നമട കായലിൽ കുപ്പപ്പുറം ഭാഗത്ത് രാവിലെ 11 മുതൽ വൈകീട്ട് അഞ്ചുവരെ പരിശോധന നടത്തി. 18 ഹൗസ് ബോട്ടും, 10 ശിക്കാര ബോട്ടും ഉൾപ്പെടെ 28 ബോട്ടുകൾ പരിശോധിച്ചു. നിയമവിധേയമായ ഒരുവിധ പേപ്പറുകളും ഇല്ലാത്തതിനാൽ ആറ് ഹൗസ് ബോട്ടുകൾക്കും ഒരു ശിക്കാര ബോട്ടിനും സ്റ്റോപ് മെമ്മോ നൽകി. മറ്റ് ക്രമക്കേടുകൾക്ക് 10 ബോട്ടുകളുടെ ഉടമകൾക്ക് മൂന്നുലക്ഷം രൂപ പിഴ അടക്കാൻ നോട്ടീസ് നൽകി. 12 ബോട്ടുകളിൽ ഡ്രൈവർമാർക്ക് മതിയായ ലൈസൻസ് ഉണ്ടായിരുന്നില്ല.
പോർട്ട് ഉദ്യോഗസ്ഥരായ അനിൽകുമാർ, ഷാബു, എന്നിവരോടൊപ്പം ടൂറിസം പൊലീസ് എസ്.ഐ ജയറാം പി., സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽകുമാർ, ശ്രീജ, ജോഷിത് എന്നിവരും പങ്കെടുത്തു. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.