ആലപ്പുഴ: എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലത്തിലെ 900 ബി.പി.എൽ കുടുംബങ്ങളിലേക്ക് കെ-ഫോൺ കണക്ഷൻ എത്തും. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലത്തിലും പ്രാദേശിക പരിപാടികൾ സംഘടിപ്പിച്ചു. ചെങ്ങന്നൂരിൽ മാന്നാർ നായർ സമാജം സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ഓൺലൈനായി മണ്ഡലംതല ഉദ്ഘാടനം നിർവഹിച്ചു.
മാവേലിക്കരയിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മണ്ഡലംതല ഉദ്ഘാടനം എം.എസ്. അരുൺകുമാർ എം.എൽ.എ നിർവഹിച്ചു.
കായംകുളത്ത് കൊയ്പ്പള്ളി കാരാഴ്മ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ മണ്ഡലംതല ഉദ്ഘാടനം യു. പ്രതിഭ എം.എൽ.എ നിർവഹിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനം യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അരവിന്ദൻ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴയിൽ കെ.കെ. കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലംതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. കലക്ടർ ഹരിത വി. കുമാർ അധ്യക്ഷതവഹിച്ചു.
ആലപ്പുഴയിൽ എസ്.ഡി.വി ബോയ്സ് സ്കൂളിൽ നടന്ന ചടങ്ങിൽ മണ്ഡലംതല ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. കുട്ടനാട് കരുമാടി കെ.കെ. കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ മണ്ഡലംതല ഉദ്ഘാടനം തോമസ് കെ. തോമസ് എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു അധ്യക്ഷത വഹിച്ചു. ചേർത്തല ചാരമംഗലം ഗവ. സംസ്കൃത ഹൈസ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഹമ്മ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നസീമ അധ്യക്ഷത വഹിച്ചു. അരൂർ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മണ്ഡലംതല ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.