കാഞ്ഞിപ്പുഴയുടെ പണ്ഡിത ശ്രേഷ്ഠൻ യു സാറിന്​ നാടിന്‍റെ വിട

വ​ള്ളി​കു​ന്നം: ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് എ​ട്ട​ര​പ്പ​തി​റ്റാ​ണ്ടി​ന്റെ അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യി കാ​ഞ്ഞി​പ്പു​ഴ​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന യു ​സാ​റി​ന് നാ​ടി​ന്റെ വി​ട. അ​ധ്യാ​പ​ക-​സാ​മൂ​ഹി​ക-​ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​ട്ടേ​റെ അ​ട​യാ​ള​ങ്ങ​ൾ കോ​റി​യി​ട്ടാ​ണ് കാ​ഞ്ഞി​പ്പു​ഴ കോ​യി​ക്ക​വി​ള​യി​ൽ യു. ​മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി​യു​ടെ (92) മ​ട​ക്കം.

അ​റ​ബി​ക് ഭാ​ഷ കോ​ഴ്സി​ലൂ​ടെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി. അ​റ​ബി​ക് മു​ൻ​ഷീ​സ് അ​സോ. രൂ​പ​വ​ത്​​രി​ക്കു​ന്ന​തി​ൽ മു​ന്നി​ൽ​നി​ന്ന ഇ​ദ്ദേ​ഹം 1973ലെ ​അ​ധ്യാ​പ​ക സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചു.

അ​ന്ന് കൊ​ല്ലം സ​ബ്ജ​യി​ലി​ൽ വെ​ള്ളി​യാ​ഴ്ച ജു​മാ​ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി ശ്ര​ദ്ധേ​യ​നാ​യി. അ​റ​ബി​ഭാ​ഷ നി​ല​നി​ല്‍ക്കു​ന്ന​തി​ന്​ നി​ര​വ​ധി സ​മ​ര​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​ർ​വി​സ് കാ​ല​ത്ത് ദ​ക്ഷി​ണ​കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യു​ടെ നേ​തൃ​നി​ര​യി​ലും സ​ജീ​വ​മാ​യി​രു​ന്നു. വി​ര​മി​ച്ച​ശേ​ഷം മു​ഫ​ത്തി​ഷ് ചു​മ​ത​ല​യി​ലൂ​ടെ മ​ദ്റ​സ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി.

നാ​ട്ടി​ൽ സാ​മൂ​ഹി​ക-​സാ​മു​ദാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി. ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യെ ഹി​ന്ദി​ലും ത​ബ്‌​ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യും ഹ​ജ്ജ് സെ​ല്ലി​ലും നി​റ​ഞ്ഞു​നി​ന്നു. കാ​ഞ്ഞി​പ്പു​ഴ ജു​മാ​മ​സ്ജി​ദി​ലെ ജ​നാ​സ ന​മ​സ്കാ​ര​ത്തി​ൽ ആ​യി​ര​ങ്ങ​ൾ പ​​ങ്കെ​ടു​ത്തു.

ഓ​ൾ ഇ​ന്ത്യ മു​സ്‌​ലിം പേ​ഴ്സ​ന​ൽ ലോ ​ബോ​ർ​ഡ് നി​ർ​വാ​ഹ​ക സ​മി​തി അം​ഗം മൗ​ല​വി അ​ബ്ദു​ൽ ശ​ക്കൂ​ർ അ​ൽ ഖാ​സി​മി, ദ​ക്ഷി​ണ​കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്കു​ഞ്ഞ് മൗ​ല​വി, സം​സ്ഥാ​ന വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്റ് ടി.​എ. അ​ബ്ദു​ൽ ഗ​ഫാ​ർ അ​ൽ കൗ​സ​രി, വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​ജി പ്ര​സാ​ദ്, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ശ്രീ​കു​മാ​ർ, മു​സ്‌​ലിം​ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​ച്ച്. ബ​ഷീ​ർ കു​ട്ടി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് എ.​എം. ഷ​രീ​ഫ്, സ​മ​സ്ത ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് എം. ​മ​ഹ്മൂ​ദ് മു​സ്​​ലി​യാ​ർ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ടി. ​സൈ​നു​ല്ലാ​ബ്ദീ​ൻ, മാ​ധ്യ​മം കൊ​ച്ചി റെ​സി​ഡ​ന്‍റ്​ എ​ഡി​റ്റ​ർ എം.​കെ.​എം. ജാ​ഫ​ർ, ന്യൂ​സ് എ​ഡി​റ്റ​ർ കെ.​എ. ഹു​സൈ​ൻ, സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ കെ.​എം. സി​ദ്ദീ​ഖ്, ബി​സി​ന​സ്​ സൊ​ലൂ​ഷ​ൻസ്​ മാ​നേ​ജ​ർ ടി. ​പ്ര​ശാ​ന്ത്​​കു​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് നു​ജു​മു​ദ്ദീ​ൻ ആ​ലും​മൂ​ട്ടി​ൽ, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്. മു​ജീ​ബ് റ​ഹ്മാ​ൻ, സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം അ​ഡ്വ. എ​ൻ.​എ​സ്. ശ്രീ​കു​മാ​ർ, ഹോ​ട്ട​ൽ ആ​ൻ​ഡ്​ റ​സ്റ്റാ​റ​ന്റ് അ​സോ. ജി​ല്ല ട്ര​ഷ​റ​ർ എ​സ്.​കെ. ന​സീ​ർ, കെ.​എം.​വൈ.​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി, വ​ർ​ക്ക​ല മ​ന്നാ​നി​യ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷം​സു​ദ്ദീ​ൻ മൗ​ല​വി, മാ​വേ​ലി​ക്ക​ര ജോ. ​ആ​ർ.​ടി.​ഒ എം.​ജി. മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ വ​സ​തി​യി​ലെ​ത്തി അ​നു​ശോ​ചി​ച്ചു. കേ​ര​ള അ​റ​ബി​ക് മു​ൻ​ഷീ​സ് അ​സോ. ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് കു​ഞ്ഞ് സ​അ​ദി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ന​സ് എം.​അ​ഷ്​​റ​ഫ്, ട്ര​ഷ​റ​ർ ഇ.​കെ. സു​മി​മോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Kanchipuzha- scholar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.