ആലപ്പുഴ: സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി താലൂക്കുകൾ കേന്ദ്രീകരിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരാതി പരിഹാര അദാലത് ‘കരുതലും കൈത്താങ്ങും’ തിങ്കളാഴ്ച ആരംഭിക്കും.മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും നേതൃത്വം നൽകും. വേദിയിൽ വെച്ച് നേരിട്ട് പരാതി നൽകാൻ അവസരമുണ്ട്.
29ന് ചേർത്തല താലൂക്ക് (ചേർത്തല സെന്റ് മൈക്കിൾസ് കോളജ്), 30ന് അമ്പലപ്പുഴ (എസ്.ഡി.വി സെന്റിനറി ഹാൾ), ജൂൺ രണ്ടിന് കാർത്തികപ്പള്ളി (ടി.കെ.എം.എം കോളജ് ഓഡിറ്റോറിയം, നങ്ങ്യാർകുളങ്ങര), മൂന്നിന് മാവേലിക്കര (ബിഷപ് ഹോഡ്ജ്സ് ഹൈസ്കൂൾ ഓഡിറ്റോറിയം), നാലിന് ചെങ്ങന്നൂർ (ഐ.എച്ച്.ആർ.ഡി എൻജീനിയറിങ് കോളജ്), ഏഴിന് കുട്ടനാട് (റൈസ് റിസർച് സെന്റർ, മങ്കൊമ്പ്) എന്നിവയാണ് വേദികൾ.
ചേർത്തല താലൂക്കുതല അദാലത് തിങ്കളാഴ്ച രാവിലെ 10ന് ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ഗ്രൗണ്ടിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും.അദാലത് ദിവസം രാവിലെ എട്ട് മുതൽ പൊതുജനങ്ങൾക്ക് പരാതികൾ നൽകാം. രാവിലെ 10 മുതലാണ് അദാലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.