ആഭരണ നിർമാണത്തിൽ കരവിരുതുമായി പ്ലസ് ടു വിദ്യാർഥിനി. കായംകുളം ഗവ. ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയായ അര്‍ച്ചനയാണ് കമ്മൽ നിര്‍മാണത്തിൽ താരമാകുന്നത്. ലോക്ഡൗൺ വിരസതയിൽ തുടങ്ങിയ വിനോദം ഇപ്പോൾ മികച്ച വരുമാനമാർഗം കൂടിയാകുകയാണ്.
ആദ്യം കൂട്ടുകാര്‍ക്ക് സമ്മാനമായിട്ടാണ് കമ്മലുകള്‍ നിര്‍മിച്ചു തുടങ്ങിയത്. ആവശ്യക്കാര്‍ വർധിച്ചതോടെ വിൽപനക്കായി നിര്‍മിച്ചു. 10 മുതൽ 100 രൂപവരെയുള്ള കമ്മലുകളാണ് നിര്‍മിക്കുന്നത്. ആവശ്യക്കാരുടെ താൽപര്യത്തിനനുസരിച്ചുള്ള ഡിസൈനുകളിലും വസ്ത്രത്തിെൻറ നിറത്തിന് അനുയോജ്യമായ രീതിയിലും നിര്‍മിക്കും. ഫെവിക്രില്‍ മോള്‍ഡിറ്റ് ക്ലേയും ഫാബ്രിക് പെയിൻറുമാണ് അസംസ്കൃത വസ്തുക്കൾ.
വ്യത്യസ്തമായ പതിനഞ്ചോളം പ്ലാസ്റ്റിക്കുരഹിത കലാസൃഷ്ടികളും അര്‍ച്ചനയുടെ കരവിരുതിൽ വിരിഞ്ഞിട്ടുണ്ട്. ചെലവ് കുറഞ്ഞ രീതിയില്‍ ആനയുടെ നെറ്റിപ്പട്ടം നിര്‍മിക്കുകയാണ് അര്‍ച്ചനയുടെ അടുത്ത ലക്ഷ്യം. രാമപുരം അര്‍ച്ചനയില്‍ ശശികുമാറിെൻറയും സന്താനവല്ലിയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.