വള്ളികുന്നം: ലക്ഷദ്വീപിെൻറ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ വള്ളികുന്നം ചിറയിലെ വെള്ളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഡി.വൈ.എഫ്.ഐ വള്ളികുന്നം കിഴക്ക് മേഖല പേച്ചിറ വടക്ക് യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യൂനിറ്റ് െസക്രട്ടറി അർജുൻ പേച്ചിറ നേതൃത്വം നൽകി.
അരൂർ: ലക്ഷദ്വീപ് ജനതയോട് കേന്ദ്രസർക്കാർ കാട്ടുന്ന ജനവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ അരൂക്കുറ്റി ലോക്കൽ കമ്മിറ്റി പന്തംകൊളുത്തി നിൽപ് സമരം നടത്തി. കെ.കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി.എം. അജയകുമാർ, സുബൈർ കോട്ടൂർ എന്നിവർ സംസാരിച്ചു.
തുറവൂർ: ലക്ഷദ്വീപ് ജനതയുടെ സ്വൈരജീവിതം തകർക്കുന്ന തരത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന ജനവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരൂർ ചേർത്തല മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പൊന്നാംവെളിയിൽ പ്രതിഷേധ ധർണ നടത്തി. ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി വി.കെ. ഗൗരീശൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വയലാർ സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എ.ബി. രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. സിറോഷ്, എ. മഹേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.
കായംകുളം: കോൺഗ്രസ് -എസ് സംഘടിപ്പിച്ച ലക്ഷദ്വീപ് ഐക്യദാർഢ്യ ദിനാചരണം സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിെൻറ ജനാധിപത്യ വിരുദ്ധ നയം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീടുകൾ കേന്ദ്രീകരിച്ച് നടന്ന പരിപാടികൾക്ക് ബ്ലോക്ക് പ്രസിഡൻറ് ഐ. ഷാജഹാൻ, ഉമൈസ് താഹ, സക്കീർ, ഷാജി, കൃഷ്ണപുരം വാഹിദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.