ഹരിപ്പാട്/മണ്ണഞ്ചേരി: ലൈഫ് മിഷൻ പദ്ധതിയിൽപെടുത്തി ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പള്ളിപ്പാട് പഞ്ചായത്തിലും മണ്ണഞ്ചേരി കണ്ണാട്ടുകടവിലും നിർമിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. തദ്ദേശ മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷതവഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനിലൂടെ ആശംസ അറിയിച്ചു.
പള്ളിപ്പാട് 10ാം വാർഡിൽ പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള 50 സെൻറിലാണ് നിർമാണം. നാലു നിലയിലായി 44 ഫ്ലാറ്റുകളാണ് സമുച്ചയത്തിൽ ഉണ്ടാകുക. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശ്ശേരി ശിലാഫലകത്തിെൻറ അനാച്ഛാദനം നിർവഹിച്ചു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രാജേന്ദ്രക്കുറുപ്പ്, വൈസ് പ്രസിഡൻറ് ടി.കെ. സുജാത തുടങ്ങിയവർ പങ്കെടുത്തു.
മണ്ണഞ്ചേരി കണ്ണാട്ടുകടവിൽ നിർമിക്കുന്ന ഭവന സമുച്ചയത്തിെൻറ ശിലാഫലകം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അനാച്ഛാദനം ചെയ്തു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, എ.എം. ആരിഫ് എം.പി തുടങ്ങിയവർ സംസാരിച്ചു. ലൈഫ്മിഷൻ ജില്ല കോഓഡിനേറ്റർ പി.പി. ഉദയസിംഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സനൽകുമാർ, ജില്ല പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മഞ്ജു രതികുമാർ, ലൈഫ് പ്രോജക്ട് ഡയറക്ടർ എ. പ്രദീപ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നാലു നിലയിലായി 28 ഫ്ലാറ്റുകളാണ് മണ്ണഞ്ചേരിയിൽ നിർമിക്കുന്നത്. 54 സെൻറ് സ്ഥലത്താണ് ഭവന സമുച്ചയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.