ആലപ്പുഴ: സംസ്ഥാന സർക്കാറിെൻറ സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷെൻറ മൂന്നാംഘട്ടത്തിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്കുള്ള 101 ഭവന സമുച്ചയങ്ങളിൽ 29 സമുച്ചയങ്ങളുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച രാവിലെ 11.30ന് ഓൺലൈനായി നിർവഹിക്കും. ഇതിൽ രണ്ട് പാർപ്പിട സമുച്ചയങ്ങൾ ആലപ്പുഴ ജില്ലയിലാണ്.
മണ്ണഞ്ചേരിയിലെ ഭവന സമുച്ചയത്തിന് മന്ത്രി ജി. സുധാകരനും പള്ളിപ്പാട് ഭവന സമുച്ചയത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തറക്കല്ലിടും. രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കും.
മണ്ണഞ്ചേരി കണ്ണാട്ടുകടവിൽ നാല് നിലകളിലായി 28 ഫ്ലാറ്റുകളാണ് നിർമിക്കുക. 54 സെൻറിലാണ് ഭവന സമുച്ചയം. 445 ചതു. അടി വിസ്തീർണത്തിൽ നിർമിക്കുന്ന ഓരോ ഫ്ലാറ്റിലും രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ടോയ്ലറ്റ് എന്നിങ്ങനെയാണ് ഉണ്ടാകുക. 4.75 കോടി രൂപ ചെലവിലാണ് നിർമാണം.
പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ നാല് നിലകളിലായി നിർമിക്കുന്ന 44 ഫ്ലാറ്റുകളുടെ തറക്കല്ലിടീലാണ് ചെന്നിത്തല നിർവഹിക്കുക. 7.10 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഭവന സമുച്ചയത്തിെൻറ നിർമാണം ഏറ്റെടുത്തിരിക്കുന്നത് അഹമ്മദാബാദ് ആസ്ഥാനമായുള്ള മിറ്റ്സുമി ഹൗസിങ് ലിമിറ്റഡ് ആണ്. 445 ചതു. അടി വിസ്തീർണത്തിൽ നിർമിക്കുന്ന ഓരോ ഫ്ലാറ്റിലും രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ടോയ്ലറ്റ് എന്നിങ്ങനെയാണ് ഉണ്ടാകുക.
ഭവന സമുച്ചയങ്ങളുെട നിർമാണം ഏറ്റെടുത്തിരിക്കുന്നത് അഹമ്മദാബാദ് ആസ്ഥാനമായ മിറ്റ്സുമി ഹൗസിങ് ലിമിറ്റഡ് ആണ്. ആറ് മാസമാണ് നിർമാണ കാലാവധി. പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ ഒന്നാം ഘട്ടത്തിൽ ഏറ്റെടുത്ത 55 വീടുകളും രണ്ടാംഘട്ടത്തിൽ ഏറ്റെടുത്ത 66 വീടുകളിൽ 56 വീടുകളും പൂർത്തീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.