ആലപ്പുഴ: കലോത്സവ വേദിയിൽ ലഹരിക്കെതിരെ 'ഗോളാരവം തീർത്ത് 'മാധ്യമ'വും. പ്രധാന വേദിയായ ആലപ്പുഴ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ 'മാധ്യമം' സ്റ്റാളിന് മുന്നിലാണ് 'ലഹരിക്കെതിരെ ഒരു കിക്ക്' ഒരുക്കിയത്. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ പി. സുജാത ഉദ്ഘാടനം ചെയ്തു.
ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു, എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി ഉണ്ണി ശിവരാജൻ, ജില്ല ജോയന്റ് സെക്രട്ടറി ഷിഹാബ് നൈന, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, എൻ.സി.സി, സ്കൗട്ട് വിദ്യാർഥികളും പിന്നാലെ പന്തുതട്ടി ഗോൾവല നിറച്ചു. ജില്ല ഒളിമ്പിക് അസോസിയേഷൻ, ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. കലോത്സവ വേദിയിൽ തുറന്ന 'മാധ്യമം' സ്റ്റാൾ ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ പി. സുജാത, എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി ഉണ്ണി ശിവരാജൻ, ജില്ല ജോയന്റ് സെക്രട്ടറി ഷിഹാബ് നൈന, 'മാധ്യമം' ബ്യൂറോ ചീഫ് അഷ്റഫ് വട്ടപ്പാറ, ബിസിനസ് സൊലൂഷൻ മാനേജർ പി. പ്രശാന്ത് കുമാർ, ബി.ഡി.ഒ സി.എച്ച്. നിസാർ, സി.ഡി.ഒമാരായ ഉബൈദ് പുന്നപ്ര, അസ്ലം കാട്ടുപുറം, മുഹമ്മദ് അമീൻ, ഫസലുദ്ദീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.