കുട്ടനാട്: കുട്ടനാട്, തലവടി പ്രദേശങ്ങളിൽ നീർനായ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്. പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ ദമ്പതികൾ ഉൾപ്പെടെ ആറുപേർക്കാണ് നീർനായുടെ കടിയേറ്റത്. കൊത്തപ്പള്ളിൽ പ്രമോദ്, ഭാര്യ രേഷ്മ, നെല്ലിക്കുന്നത്ത് നിർമല, പതിനെട്ടിൽ സുധീഷ്, പ്രസന്നവിലാസത്തിൽ ശ്രീലത, നമ്പരശ്ശേരിൽ അമ്പിളി എന്നിവരാണിവർ.
വേളാംപറമ്പിൽ സന്തോഷ്, രാജൻ, വാടക്കൽ മണിയമ്മ, ലീലാമ്മ, ചക്കനാട്ട് രജി എന്നിവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കടിയേറ്റിരുന്നു. കടിയേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.നീർനായ ശല്യം പരിഹരിക്കണമെന്ന ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്കുമാർ പിഷാരത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ കലക്ടറിന് പരാതിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.