മാവേലിക്കര ജില്ല ആശുപത്രി: രണ്ടാംഘട്ട ഡയാലിസിസ് യൂനിറ്റിന്റെ പൂർത്തീകരണം നീളുന്നു

മാവേലിക്കര: ജില്ല ആശുപത്രിയിൽ ഒന്നര വർഷംമുമ്പ് നിർമാണമാരംഭിച്ച രണ്ടാംഘട്ട ഡയാലിസിസ് യൂനിറ്റിന്റെ പൂർത്തീകരണം നീളുന്നു. രണ്ടാം യൂനിറ്റിന് ഭൗതികസാഹചര്യമൊരുക്കാൻ ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപയാണ് അനുവദിച്ചത്. നിർമാണപ്രവർത്തനങ്ങൾ ഒന്നരവർഷത്തോളമായി നിലച്ച അവസ്ഥയിലാണ്.

ആർ.ഒ പ്ലാന്റിലെ ജലപരിശോധന ഫലത്തിലെ പോരായ്മയായിരുന്നു ആദ്യഘട്ടത്തിൽ തടസ്സം. പോരായ്മ പരിഹരിച്ച് വീണ്ടും ജലപരിശോധന നടത്തി. അതിനിടെ ഡയാലിസിസ് യൂനിറ്റിലെ ഉപകരണങ്ങൾ മാസങ്ങളായി ഉപയോഗിക്കാതിരുന്നതുമൂലമുള്ള പ്രശ്‌നങ്ങളുമുണ്ടായി. ഇപ്പോൾ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത പരിശോധന നടത്തി ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്.

രണ്ടാമത്തെ ഡയാലിസിസ് യൂനിറ്റിൽ എട്ട് മെഷീനാണുള്ളത്. ഇവ പ്രവർത്തനക്ഷമമാകുന്നതോടെ 14 മെഷീനുകളിലായി 150ഓളം രോഗികൾക്ക് ഡയാലിസിസ് ചെയ്യാനാകും.ജില്ല ആശുപത്രിയിൽ 2018 നവംബർ ഒന്നിനാണ് ഡയാലിസിസ് യൂനിറ്റ് പ്രവർത്തനമാരംഭിച്ചത്. ആറ് മെഷീനാണ് യൂനിറ്റിലുള്ളത്.

ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ള 60 പേർക്കാണ് ഇപ്പോൾ ഡയാലിസിസ് ചെയ്യുന്നത്. ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് സൗജന്യമായാണ് സേവനം. കാർഡില്ലാത്ത ബി.പി.എൽ വിഭാഗത്തിൽപെട്ടവർ 250 രൂപയും എ.പി.എൽ വിഭാഗത്തിലുള്ളവർ 650 രൂപയുമാണ് നൽകേണ്ടത്.

Tags:    
News Summary - Mavelikkara District Hospital: Completion of Phase 2 Dialysis Unit in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.