മെഡിക്കൽ കോളജിലെ ട്രയാജ് സംവിധാനം പരിഷ്‌കരിക്കും; ഗുരുതര രോഗികൾ ഉടൻ ട്രയാജിൽ

ആ​ല​പ്പു​ഴ: വ​ണ്ടാ​നം ടി.​ഡി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ചി​കി​ത്സ​ക്കു​ള്ള ട്ര​യാ​ജ് സം​വി​ധാ​നം പ​രി​ഷ്‌​ക​രി​ക്കും. എ​ച്ച്. സ​ലാം എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഒ​ന്നാം വാ​ർ​ഡി​നെ നാ​ലു ദി​വ​സ​ത്തി​ന​കം പു​തി​യ ട്ര​യാ​ജ് സം​വി​ധാ​ന​ത്തി​നാ​യി ഒ​രു​ക്കും. കി​ട​ക്ക അ​ട​ക്കം സം​വി​ധാ​നം സ്ഥാ​പി​ക്കും. ആം​ബു​ല​ൻ​സി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ ഉ​ട​ൻ ത​ന്നെ ട്ര​യാ​ജ് സം​വി​ധാ​ന​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കും. രോ​ഗി​ക​ൾ​ക്ക് കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി ഒ​ഴി​വാ​ക്കാ​നാ​ണി​ത്.

കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യി മി​നി ഐ.​സി.​യു. സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള ട്ര​യാ​ജ് സം​വി​ധാ​ന​വും ഒ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തീ​ക​രി​ച്ച് മൂ​ന്നു മ​ണി​ക്കൂ​റി​ന​കം വി​ട്ടു​ന​ൽ​കാ​ൻ ന​ട​പ​ടി​യാ​യി. ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​ൽ​നി​ന്നു​ള്ള ഫ​ണ്ട് ചെ​ല​വ​ഴി​ച്ച് ഐ.​സി.​യു. സൗ​ക​ര്യ​മു​ള്ള 16 കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​യാ​യി. ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം മു​ഖേ​ന കൂ​ടു​ത​ൽ ന​ഴ്‌​സു​മാ​രെ​യും അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ക്കാ​ൻ ജി​ല്ല ക​ല​ക്ട​ർ എ. ​അ​ല​ക്‌​സാ​ണ്ട​ർ നി​ർ​ദേ​ശം ന​ൽ​കി. സ​ബ് ക​ല​ക്ട​ർ എ​സ്. ഇ​ല​ക്യ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ.​വി. രാം​ലാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​ടി. വി​ജ​യ​ല​ക്ഷ്മി, ഡോ. ​ടി.​കെ. സു​മ, ഡോ. ​പി. പ​ത്മ​കു​മാ​ർ, ഡോ. ​സൈ​റു ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Medical college triage system to be reformed; Critical patients immediately on trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.