ആലപ്പുഴ: ആലപ്പുഴ വഴിയുള്ള തീരദേശ റെയിൽ പാത ഇരട്ടിപ്പിക്കുന്നത് വേഗത്തിലാക്കാൻ അമ്പലപ്പുഴ-തുറവൂർ ഭാഗത്തിനുകൂടി അനുമതി നൽകണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ എ.എം. ആരിഫ് എം.പി ആവശ്യപ്പെട്ടു. നിതി ആയോഗിന്റെ മുന്നിലുള്ള വിഷയത്തിൽ കാലതാമസം കൂടാതെ അനുകൂല തീരുമാനം എടുപ്പിക്കാൻ റെയിൽവേ മന്ത്രാലയം ഇടപെടണം.
വിനോദസഞ്ചാര മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴയെ ലോകനിലവാരത്തിലുള്ള സ്റ്റേഷനാക്കി ഉയർത്തണമെന്ന ആവശ്യവും ഉന്നയിച്ചു. ആലപ്പുഴവഴി വേളാങ്കണ്ണിക്ക് പുതിയ പ്രതിവാര ട്രെയിൻ അനുവദിക്കൽ, കരുനാഗപ്പള്ളിയിൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കൽ, പാസഞ്ചർ സർവിസുകളുടെ കുറഞ്ഞ ചാർജ് 10 രൂപയായി പുനഃസ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് നിവേദനവും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.