ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ അന്തിമ സമയക്രമമായി. 14,15,16 തീയതികളിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കം വിലയിരുത്താൻ കലക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 14ന് ഉച്ചക്കുശേഷം വൈക്കത്ത് നിന്ന് എത്തുന്ന മുഖ്യമന്ത്രിയും സംഘവും തവണക്കടവ് ഫെറിയിലൂടെയാണ് ജില്ലയിൽ പ്രവേശിക്കുക. അരൂർ മണ്ഡലത്തിലെ വേദിയായ അരയൻകാവിൽ മുഖ്യമന്ത്രി വൈകുന്നേരം 4.30ന് എത്തും. 16ന് വൈകുന്നേരം ചെങ്ങന്നൂർ മണ്ഡലത്തിലേതാണ് ജില്ലയിലെ അവസാന നവകേരള സദസ്സ്.
എം.എൽ.എ.മാരായ ദലീമജോജോ, പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ്, മണ്ഡലതല കമ്മിറ്റി കൺവീനർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.