പൂച്ചാക്കൽ: നവകേരള യാത്ര ബസ് ജങ്കാറിൽ കയറ്റുന്നതിനു മുന്നോടിയായി കെ.എസ്.ആർ.ടി.സി ബസ് ഉപയോഗിച്ച് പരീക്ഷണം നടത്തി. യാത്ര അരൂർ മണ്ഡലത്തിലെത്തുമ്പോൾ വൈക്കത്തുനിന്ന് ബസ് ജങ്കാറിൽ കയറ്റി തവണക്കടവിലെത്തിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് നവകേരള ബസിന്റെ സമാന വലുപ്പമുള്ള കെ.എസ്.ആർ.ടി.സി ബസ് ജങ്കാറിൽ കയറ്റിയത്.
രണ്ടര കിലോമീറ്ററാണ് ഇവിടെ കായലിന്റെ വീതി. വൈക്കം ആർ.ടി ഓഫിസിനാണ് ബസ് ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള ചുമതല.
അതിനിടെ, ട്രയൽ റൺ കഴിഞ്ഞയുടനെ കെ.എസ്.ആർ.ടി.സി ബസ് തകരാറിലായി. വൈക്കത്തുനിന്നെത്തിച്ച ലോ ഫ്ലോർ ബസാണ് തകരാറിലായത്. വൈക്കത്തുനിന്ന് തവണക്കടവിലെത്തിച്ചുള്ള ട്രയൽ റണ്ണിനു ശേഷം തിരികെ ജങ്കാറിൽ ബസ് കൊണ്ടുപോയെങ്കിലും വൈക്കത്ത് ഇറക്കാനായില്ല. ബ്രേക് ഡൗൺ ആണ് കാരണം. ബസ് തിരികെ മറ്റു വാഹനങ്ങൾക്കൊപ്പം വീണ്ടും തവണക്കടവിൽ എത്തിച്ചു. തവണക്കടവിൽ എങ്ങനെയെങ്കിലും ഇറക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ അതിനിടെ ജീവനക്കാർ ചേർന്ന് തകരാർ പരിഹരിച്ച് അതേ ജങ്കാറിൽ വൈക്കത്തുതന്നെ ഇറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.