ആലപ്പുഴ: ആഗസ്റ്റ് 10ന് പുന്നമടക്കായലില്‍ നടക്കുന്ന 70ാമത് നെഹ്റുട്രോഫി ജലോത്സവത്തിന്റെ ട്രാക്കും ഹീറ്റ്സും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വൈ.എം.സി.എ. ഹാളില്‍ നടന്ന നറുക്കെടുപ്പ് നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ സബ് കലക്ടർ സമീര്‍ കിഷന് ഉദ്ഘാടനം ചെയ്തു.
19 ചുണ്ടന് വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് ഇക്കുറി പോരിനിറങ്ങുക. ഹീറ്റ്സില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങൾ ഫൈനലിൽ മാറ്റുരക്കും. എന്‍.ടി.ബി.ആര്. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. ഷാജു, ആര്.കെ. കുറുപ്പ്, എസ്.എം. ഇക്ബാല്‍, എ.വി. മുരളി, എം.വി. ഹല്‍ത്താഫ്, കെ.എം. അഷറഫ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി ചെയര്മാന് ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എൻജിനീയര്‍ എം.സി. സജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയിൽ വനിതകളുടെ വളളത്തിൽ തുഴയുന്നവർ യൂനിഫോമായ ട്രാക്ക് സ്യൂട്ടും ജേഴ്സിയും ധരിക്കണം. സാരി ഉടുത്ത് തുഴയാന്‍ പാടില്ല. വനിത വള്ളങ്ങളില്‍ പരമാവധി അഞ്ച് പുരുഷന്മാര് മാത്രമേ പാടുളളൂ. അവര്‍ തുഴയാന്‍ പാടില്ല. മത്സരങ്ങളില്‍ പങ്കെടുക്കുന്ന ചുണ്ടന് വള്ളങ്ങള്‍, ചെറുവള്ളങ്ങള്‍, വനിതവള്ളങ്ങള് എന്നിവയുടെ പരിശീലനം ഏഴു ദിവസത്തില്‍ കുറയാന്‍ പാടില്ല. പരിശീലനം നടത്തുന്ന ദിവസങ്ങള്‍ ബോട്ട് റേസ് കമ്മിറ്റി പരിശോധിക്കും.
ഫൈനല്‍ മാത്രം
ട്രാക്ക് ഒന്ന്- (വള്ളമില്ല)
ട്രാക്ക് രണ്ട്- മൂഴി
ട്രാക്ക് മൂന്ന്- വേലങ്ങാടന്‍
ട്രാക്ക് നാല്- കോടിമത
ഇരുട്ടുകുത്തി എ ഗ്രേഡ്
(ഫൈനല്‍ മാത്രം)
ട്രാക്ക് ഒന്ന്- മൂന്ന് തൈക്കല്‍
ട്രാക്ക് രണ്ട്- മാമ്മൂടന്‍
ട്രാക്ക് മൂന്ന്- തുരുത്തിത്തറ
ട്രാക്ക് നാല്- പി.ജി. കണ്ണന്
ഇരുട്ടുകുത്തി ബി ഗ്രേഡ്
ഹീറ്റ്സ് ഒന്ന്
ട്രാക്ക് ഒന്ന്- ആശ പുളിക്കക്കളം
ട്രാക്ക് രണ്ട്- മണലില്‍
ട്രാക്ക് മൂന്ന്- കടവില്‍ സെന്റ് ജോര്‍ജ്
ട്രാക്ക് നാല്- അമ്പലക്കാടന്
ഹീറ്റ്സ് രണ്ട്
ട്രാക്ക് ഒന്ന്- നവജ്യോതി
ട്രാക്ക് രണ്ട്- ഷോട്ട് പുളിക്കത്തറ
ട്രാക്ക് മൂന്ന്- (വള്ളമില്ല)
ട്രാക്ക് നാല്- പഴശ്ശിരാജ
വെപ്പ് ബി ഗ്രേഡ്
(ഫൈനല്‍ മാത്രം)
ട്രാക്ക് ഒന്ന്- പുന്നത്ര പുരയ്ക്കല്‍
ട്രാക്ക് രണ്ട്- പി.ജി കരിപ്പുഴ
ട്രാക്ക് മൂന്ന്- ചിറമേല്‍ തോട്ടുകടവന്‍
ട്രാക്ക് നാല്- എബ്രഹാം മൂന്ന് തൈക്കല്‍
(ഫൈനല്‍ മാത്രം)
ട്രാക്ക് ഒന്ന്- കാട്ടില്‍ തെക്കേതില്‍
ട്രാക്ക് രണ്ട്- സാരഥി
ട്രാക്ക് മൂന്ന്- ദേവസ് തെക്കനോടി
ട്രാക്ക് നാല്- (വള്ളമില്ല)
തെക്കനോടി കെട്ട്
(ഫൈനല്‍ മാത്രം)
ട്രാക്ക് ഒന്ന്- കാട്ടില്‍ തെക്ക്
ട്രാക്ക് രണ്ട്- ചെല്ലിക്കാടന്
ട്രാക്ക് മൂന്ന്- പടിഞ്ഞാറേ പറമ്പന്‍
ട്രാക്ക് നാല്- കമ്പനി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.