ആലപ്പുഴ: ഇടതു മതേതര പാര്‍ട്ടികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഭരണസംവിധാനങ്ങള്‍ക്കേ രാജ്യത്ത് മതനിരപേക്ഷത നിലനിര്‍ത്താനും പാവപ്പെട്ടവരെയും പാര്‍ശ്വവത്കരിക്കപ്പെടുന്നവരെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്താനും കഴിയൂവെന്ന് മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദൻ. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഇടതു മതനിരപേക്ഷ പാര്‍ട്ടികളുടെ ശക്തി വര്‍ധിപ്പിക്കാന്‍ സഹായകരമായ രാഷ്ട്രീയ മുന്നേറ്റം ശക്തിപ്പെടുത്താന്‍ സ്വയം സമര്‍പ്പിക്കണമെന്ന് പുന്നപ്ര-വയലാർ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് ഫേസ് ബുക്കിലിട്ട കുറിപ്പിൽ അദ്ദേഹം ആഹ്വാനം ചെയ്തു.
പുന്നപ്ര വയലാര്സമരത്തിെൻറ രാഷ്ട്രീയ പ്രസക്തിയെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ തൊഴിലാളിവര്‍ഗം നടത്തിയ സമരങ്ങള്‍ വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ചു.
ആരോഗ്യസ്ഥിതിയും കോവിഡും മൂലം നേരിട്ടെത്തി പരിപാടിയെ അഭിസംബോധന ചെയ്യാനാവാത്തതിലുള്ള ദുഃഖം അദ്ദേഹം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.