ആലപ്പുഴ: സർക്കാർ ആശുപത്രികളിലെ ഡോക്ടറെ കാണാൻ പൊതുജനങ്ങൾക്ക് ഇ-ഹെൽത്ത് വഴി ഓൺലൈനായി അപ്പോയിൻമെന്റ് എടുക്കാൻ അവസരം. എവിടെ നിന്ന് വേണമെങ്കിലും ഇന്റർനെറ്റ് സഹായത്തോടെ ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാം. സർക്കാർ ആശുപത്രികളിലെ ഇ-ഗവേണൻസിന്റെ ഭാഗമായാണ് പുതിയ സംവിധാനമെന്ന് ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു.
ആദ്യഘട്ടത്തിൽ തുറവൂർ താലൂക്ക് ആശുപത്രി, ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മാവേലിക്കര ജില്ല ആശുപത്രി എന്നിവിടങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളായ പുന്നപ്ര നോർത്ത്, പുറക്കാട്, വെട്ടക്കൽ, അരൂർ, ചെറുതന, കഞ്ഞിക്കുഴി, പാലമേൽ, പാണാവള്ളി, ആറാട്ടുപുഴ, പള്ളിപ്പുറം, താമരക്കുളം, വീയ്യപുരം, പെരുമ്പളം, ഭരണിക്കാവ്, ചെട്ടികുളങ്ങര, പള്ളിത്തോട്, എഴുപുന്ന, കലവൂർ, കാർത്തികപ്പള്ളി, മാരാരിക്കുളം നോർത്ത്, ദേവികുളങ്ങര, വയലാർ, ചേർത്തല സൗത്ത്, കണ്ടല്ലൂർ, നൂറനാട്, തോട്ടപ്പള്ളി എന്നിവിടങ്ങിലും യു.പി.എച്ച്.സി മുല്ലാത്ത് വളപ്പ്, യു.പി.എച്ച്.സി ചേരാവള്ളി എന്നീ ആരോഗ്യ കേന്ദ്രങ്ങളിലുമാണ് സേവനം ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.