തിരുവനന്തപുരം: ലക്ഷദീപിൽ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ യു.ഡി.എഫ് സംസ്ഥാന നേതാക്കൾ പ്രതിഷേധിച്ചു. യു.ഡി.എഫ് യോഗത്തിനുശേഷം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവന് മുന്നിലാണ് നേതാക്കൾ ബാനറും പ്ലക്കാർഡും ഉയർത്തി പ്രതിഷേധിച്ചത്.
ലക്ഷദ്വീപിൽ ഫാഷിസ്റ്റ് രീതികൾ അടിച്ചേൽപിക്കാനാണ് അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. അടിസ്ഥാനരഹിതമായ ന്യായീകരണമാണ് കലക്ടർ കഴിഞ്ഞദിവസം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയും സംസാരിച്ചു.
ആലപ്പുഴ: ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായലിൽ ഇറങ്ങി യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യം.
യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി പ്രസിഡൻറ് എം.എസ്. നിധീഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.ജെ. ജോബിൻ, പി.ജെ. ഷിനു, രജീഷ് കുമാർ, കെ.എ. ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.
ഭരണകൂട കഴിവുകേടുമൂലം രാജ്യത്ത് ഉടലെടുത്ത പ്രതിഷേധം ഇല്ലായ്മ ചെയ്യാൻ ലക്ഷദ്വീപിനെ കുരുതിക്കളമാക്കരുതെന്ന് നാഷനൽ സെക്കുലർ കോൺഫറൻസ്.
ലക്ഷദ്വീപ് വിഷയം രാജ്യത്തെ ബഹുസ്വര സമൂഹം ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. ഇതിെന കേവലം മുസ്ലിം വിഷയമായി ചുരുട്ടിക്കെട്ടാനുള്ള ബി.ജെ.പി നീക്കത്തിൽ മുസ്ലിം സമൂഹം ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പി.ടി. ഷാജഹാൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി ഹലീൽ ഹമീദ്, ദിവ്യ, നസീർ താജ്മഹൽ, യൂജിൻ ഫെർണാണ്ടസ്, സഫറുല്ല ഖാൻ, റഫീഖ്, താഹ എന്നിവർ സംസാരിച്ചു.
വള്ളികുന്നം: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യവുമായി അംബേദ്കർ പ്രതിമക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം മീനു സജീവ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ജലീൽ അരീക്കര, ജനറൽ സെക്രട്ടറി ഷിഹാസ് പോണാൽ, അഖിൽ വള്ളികുന്നം, അഞ്ജന നന്ദനം, ശിഥില ശശാങ്കൻ തുടങ്ങിയവർ സംസാരിച്ചു.പൂച്ചാക്കൽ: സംഘ്പരിവാർ വംശീയ അജണ്ടകൾക്കെതിരെ പ്രതിഷേധവുമായി മലർവാടി ബാലസംഘം.
'ലക്ഷദ്വീപ് നിവാസികളായ കുട്ടികളോടൊപ്പം ഞങ്ങളും' എന്ന മുദ്രാവാക്യമുയർത്തിയാണ് മലർവാടി ബാലസംഘം പാണാവള്ളി യൂനിറ്റിലെ കുരുന്നുകൾ പ്രതിഷേധം സംഘടിപ്പിച്ചത്. ഫൈസൽ സിറാജ്, യൂനിറ്റ് കോഒാഡിനേറ്റർ അസ്മാ ബീവി എന്നിവർ നേതൃത്വം നൽകി.
കായംകുളം: ഐ.എൻ.എൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സേവ് ലക്ഷദ്വീപ് കാമ്പയിൻ ജില്ല പ്രസിഡൻറ് നിസാർ കാക്കാന്തറ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ വി.എസ്. ബഷീർ, കെ. മോഹനൻ, എം.എച്ച്. ഹനീഫ, ആറ്റക്കുഞ്ഞ്, റെജി കോയിക്കപ്പടി, അൻവർ, ഹബീബുല്ല തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.