ചാരുംമൂട്: നാട്ടിൽനിന്ന് ആദ്യമായി ഒരാൾ സംസ്ഥാന മന്ത്രിയാകുന്നതിെൻറ സന്തോഷം ഫലവൃക്ഷത്തൈകൾ നട്ടാണ് പാലമേൽ ഗ്രാമപഞ്ചായത്ത് പങ്കുവെച്ചത്. ഗ്രാമപഞ്ചായത്ത് മറ്റപ്പള്ളി വാർഡിലെ താമസക്കാരനും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ പി. പ്രസാദാണ് കൃഷിമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.
പ്രസാദിെൻറ സൃഹൃത്തും ഇതേ വാർഡിൽനിന്നുള്ള കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ. പ്രമോദ് നാരായണൻ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടതും ഗ്രാമത്തിന് ഇരട്ടിമധുരമാണ് സമ്മാനിച്ചത്.
സത്യപ്രതിജ്ഞ നടന്ന വൈകീട്ട് മൂന്നരക്ക് പഞ്ചായത്ത് ഓഫിസ് വളപ്പിലും പഞ്ചായത്തിെൻറ അധീനതയിലുള്ള സ്ഥാപനങ്ങളിലും ഇവർ പഠിച്ച സി.ബി.എം എച്ച്.എസ്.എസിലും അംഗൻവാടികളിലും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുമാണ് ഫലവൃക്ഷത്തൈകൾ നട്ടത്.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. വിനോദ്, ജില്ല പഞ്ചായത്ത് അംഗം കെ. തുഷാര, സ്ഥിരം സമിതി അധ്യക്ഷരായ കെ. സുമ, ആർ. സുജ, നൂറനാട് സി.ഐ ഡി. ഷിബുമോൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് നദീറ നൗഷാദ്, അസി. സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ വിവിധ സ്ഥാപനങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.
പാലമേൽ ഗ്രാമത്തിലെ പാർട്ടി സഖാക്കൾ മന്ത്രിയുടെ വീട്ടിൽ ഒത്തുചേർന്ന് മധുരം പങ്കുവെച്ചും വൃക്ഷത്തൈകൾ നട്ടുമാണ് സന്തോഷം പ്രകടിപ്പിച്ചത്. ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ. ചന്ദ്രനുണ്ണിത്താൻ വൃക്ഷത്തൈ നട്ടു. നേതാക്കളായ എം. മുഹമ്മദാലി, കെ. കൃഷ്ണൻ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. സുജ, പഞ്ചായത്ത് അംഗം അജയഘോഷ്, ആർ. രാജേഷ്, എസ്. അരുൺ, ബാലനുണ്ണിത്താൻ, നൗഷാദ് എ. അസീസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.