മണ്ണഞ്ചേരി: ഒരുപതിറ്റാണ്ട് മുമ്പുവരെ ഓണക്കാലത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു പാരഡി ഗാനങ്ങളും ആക്ഷേപഹാസ്യവും നിറഞ്ഞുനിന്ന 'ഓണത്തിനിടക്ക് പുട്ടുകച്ചവട'വും 'ദേ മാവേലി കൊമ്പത്തും'. സമകാലിക സംഭവങ്ങളെ കോർത്തിണക്കി 'മാവേലിയുടെ കൊറോണം' പാരഡി ഗാനത്തിലൂടെ അതേ ഓണക്കാലം തിരികെ നൽകാൻ ശ്രമിക്കുകയാണ് കണ്ണനുണ്ണി കലാഭവനും വിനീത് എരമല്ലൂരും. കോവിഡുകാലത്തെ ജനങ്ങളുടെ അവസ്ഥ, പ്രളയം, സ്വർണക്കടത്ത്, ട്രഷറി മോഷണം, അഴിമതി തുടങ്ങിയ സമകാലിക സംഭവങ്ങൾ കോർത്തിണക്കിയാണ് 'എല്ലാരും ചൊല്ലണ്' ഗാനത്തിെൻറ പാരഡി രൂപത്തിൽ 'മാവേലിയുടെ കൊറോണ' ആസ്വദിക്കാനാവുക.
ഏപ്രിലിൽ ലോക്ഡൗൺ കാലത്ത് 'എന്നെ വിളിക്കേണ്ട ചങ്ങാതി' വൈറൽ പാരഡി ഗാനത്തിലൂടെ ജനങ്ങളുടെ പ്രശംസ നേടിയവരാണ് കണ്ണനുണ്ണിയും വിനീത് എരമല്ലൂരും. പാരഡി ഗാനം രചിച്ചത് കണ്ണനുണ്ണിയാണ്. വിനീതാണ് പാടിയത്. 15 വർഷത്തോളമായി മിമിക്രി രംഗത്ത് സജീവമാണ് ഇരുവരും. റെയിൻബോ എഫ്.എം 107.5ൽ കഴിഞ്ഞ എട്ടുവർഷമായി റേഡിയോ ജോക്കിയാണ് കണ്ണനുണ്ണി. സോബി ജോർജ് നയിക്കുന്ന ഫാ. അബേൽസ് കൊച്ചിൻ കലാഭവനിൽ ഗാനമേള അവതാരകൻകൂടിയായിരുന്നു.
മലയാളികളിലേക്ക് പഴയ ഓണപാരഡി കാസറ്റുകാലത്തെ ഓർമകൾ തിരികെ നൽകാനാണ് ഉദ്യമത്തിലൂടെ ശ്രമിക്കുന്നെതന്ന് കണ്ണനുണ്ണി കലാഭവൻ പറഞ്ഞു. ഉത്രാടം ദിനത്തിൽ സീരിയൽ നടൻ വിൻ സാഗറിെൻറ ഫേസ്ബുക്ക് പേജിലൂടെയാണ് 'മാവേലിയുടെ കൊറോണം' റിലീസ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.