പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ൽ നി​ർ​മി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം വി​നോ​ദസ​ഞ്ചാ​രി​യു​ടെ കു​ട്ടി​യെ ഊ​ഞ്ഞാ​ലി​ൽ ആ​ട്ടി എം.​എം. ആ​രി​ഫ് എം.​പി നി​ർ​വ​ഹി​ക്കു​ന്നു

പാതിരാമണൽ ദ്വീപിൽ വികസനത്തിന് കളമൊരുങ്ങുന്നു

മു​ഹ​മ്മ: പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ൽ വീ​ണ്ടും വി​ക​സ​ന​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു. ദ്വീ​പി​ന്‍റെ സ​ർ​വ​ത​ല സ്പ​ർ​ശി​യാ​യ ബൃ​ഹ​ത് പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

ആ​ദ്യ​പ​ടി​യാ​യി കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ, സൗ​രോ​ർ​ജ വി​ള​ക്കു​ക​ൾ, ബോ​ട്ടു​ജെ​ട്ടി ന​വീ​ക​ര​ണം എ​ന്നി​വ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. എ.​എം.​ആ​രി​ഫ് എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ല​പ്പു​ഴ​യു​ടെ ടൂ​റി​സം വി​ക​സ​ന​ത്തി​ൽ കു​തി​ച്ചു​ചാ​ട്ടം സൃ​ഷ്ടി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ദ്വീ​പി​ന്‍റെ കി​ഴ​ക്കേ ക​ര​യി​ൽ സ്ഥാ​പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണോ​ദ്​​ഘാ​ട​നം വി​ക​സ​ന​പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ദ്വീ​പ്​ സ​ന്ദ​ർ​ശി​ച്ച എം.​പി നി​ർ​വ​ഹി​ച്ചു. പാ​തി​രാ​മ​ണ​ൽ വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്ക​മു​ണ്ടെ​ന്നും എ.​എം. ആ​രി​ഫ് പ​റ​ഞ്ഞു.

പ​ദ്ധ​തി തു​ട​ങ്ങു​മ്പോ​ൾ ത​ന്നെ പ​രാ​തി​ക​ളു​മാ​യി ഇ​വ​ർ ഇ​റ​ങ്ങും. കോ​ട​തി​യി​ൽ നി​ന്ന് സ്റ്റേ ​വാ​ങ്ങി പ​ദ്ധ​തി പാ​ളം തെ​റ്റി​ക്കു​ക​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി. സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യു​മാ​യി ചേ​ർ​ന്ന് പാ​തി​രാ​മ​ണ​ൽ ദ്വീ​പി​നെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​തി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​ണെ​ന്നും ആ​രി​ഫ് പ​റ​ഞ്ഞു.

പാ​തി​രാ​മ​ണ​ൽ പോ​ലെ ഇ​ത്ര​യും മ​നോ​ഹ​ര ദ്വീ​പ് അ​നാ​ഥ​മാ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. പാ​തി​രാ​മ​ണ​ലി​ൽ നി​ന്ന് കാ​യി​പ്പു​റം ബോ​ട്ടു​ജെ​ട്ടി വ​രെ വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ലാ​യി​രു​ന്നു എം.​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​ഡി മ​ഹീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സ്വ​പ്ന ഷാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ്​ എ​ൻ.​ടി. റെ​ജി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​ഡി വി​ശ്വ​നാ​ഥ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​വി വി​നോ​ദ്, ന​സീ​മ ടീ​ച്ച​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു രാ​ജീ​വ്, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ എം. ​ച​ന്ദ്ര, ന​സീ​മ ടീ​ച്ച​ർ, നി​ഷാ​പ്ര​ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Pathiramanal Island is set for development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.