പെരുമ്പളം: ആലപ്പുഴ ജില്ലയുടെ ഭാഗമായ പെരുമ്പളം ദ്വീപിനെ എറണാകുളം ജില്ലയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തിന് നാലുമാസത്തിനകം സർക്കാർ മറുപടി സമർപ്പിക്കണമെന്ന ഹൈേകാടതി നിർേദശത്തിൽ ദ്വീപ് നിവാസികളിൽ സമ്മിശ്ര പ്രതികരണം. 1997ലാണ് പെരുമ്പളം സ്വദേശിയായ അഭിഭാഷകൻ കെ. തവമണി ഈ ആവശ്യം ഉന്നയിച്ച് നിവേദനം സമർപ്പിച്ചത്. വീണ്ടും നിവേദനം നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്നാണ് ഹരജി നൽകിയത്. ഹരജിയിൽ ഹൈേകാടതി സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്.
ഇപ്പോൾ ചേർത്തല താലൂക്കിെൻറ ഭാഗമായ പെരുമ്പളം പഞ്ചായത്തിനെ കണയന്നൂർ താലൂക്കിെൻറ ഭാഗമാക്കണമെന്നാണ് ആവശ്യം. എറണാകുളം നഗരകേന്ദ്രത്തിൽ എത്താൻ കേവലം 19 കി.മീ. യാത്ര ചെയ്താൽ മതിയെന്നും ദ്വീപിൽ ഉള്ളവരുടെ വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്ക് എറണാകുളം നഗരത്തെയാണ് കൂടുതൽ ആശ്രയിക്കുന്നതെന്നും ഹരജിയിൽ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പുകാലമായതിനാൽ ഈ ആവശ്യം തെരഞ്ഞെടുപ്പ് വിഷയം ആകാനും സാധ്യതയുണ്ട്. വിവരം അറിഞ്ഞതുമുതൽ ദ്വീപിലുള്ളവർ പലവിധ അഭിപ്രായങ്ങളിലാണ്. എറണാകുളവുമായാണ് ദ്വീപുകാർക്ക് കൂടുതൽ സമ്പർക്കമെന്നതിനാൽ എറണാകുളത്തിെൻറ ഭാഗമാകണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നു.
എന്നാൽ, വടുതലയിൽനിന്ന് പെരുമ്പളത്തേക്ക് പാലം പണി തുടങ്ങിയ സാഹചര്യത്തിൽ ആലപ്പുഴയുടെ ഭാഗമായിതന്നെ നിൽക്കണമെന്നാണ് മറുവിഭാഗം വാദിക്കുന്നത്. എറണാകുളെത്ത ചുറ്റിപ്പറ്റിയുള്ള അനവധി ദീപുകളുടെ സ്ഥിതി പുരോഗമനപരം അല്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വിനോദസഞ്ചാര വളർച്ചക്കുള്ള സാധ്യത ആലപ്പുഴയുമായി ചേർന്നുകിടക്കുന്നതുമൂലം ലഭിക്കുമെന്നും ചിലർ അഭിപ്രായപ്പെടുന്നു. ദ്വീപുകാരുടെകൂടി അഭിപ്രായസ്വരൂപണം നടത്തിയ ശേഷമേ സർക്കാർ മറുപടി സമർപ്പിക്കൂവെന്ന വിശ്വാസത്തിലാണ് പെരുമ്പളം നിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.