പിണറായി സർക്കാർ മുസ്​ലിം മതപഠന കേന്ദ്രങ്ങൾക്ക്​ ധനസഹായം നൽകിയില്ല

ആ​ല​പ്പു​ഴ: മു​സ്​​ലിം മ​ത​പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ ഒ​ന്നാം പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ കൈ​യ​യ​ച്ച്​ സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ൽ​കു​ക​യാ​ണെ​ന്ന സം​ഘ്​​പ​രി​വാ​ർ കേ​​ന്ദ്ര​ങ്ങ​ളു​ടെ കു​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി വി​വ​രാ​വ​കാ​ശ​രേ​ഖ പു​റ​ത്ത്. ആ​ദ്യ പി​ണ​റാ​യി സ​ർ​ക്കാ​ർ 2016ല 21.9 ​കോ​ടി ആ ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ വി​ല​യി​രു​ത്തി​യി​രു​െ​ന്ന​ങ്കി​ലും ഒ​രു പൈ​സ​പോ​ലും ന​ൽ​കി​യി​ല്ല. എ​ന്നാ​ൽ, ഈ ​തു​ക ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​െൻറ അ​വ​സാ​ന ബ​ജ​റ്റി​ൽ പാ​സാ​ക്കി​യ​താ​യി​രു​െ​ന്ന​ന്ന വ​സ്​​തു​ത​യാ​ണ്​ വെ​ളി​യി​ൽ വ​ന്ന​ത്.

പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ന്ദ്ര ആ​വി​ഷ്​​കൃ​ത പ​ദ്ധ​തി​ക്ക്​ 2017മു​ത​ൽ 2021 വ​രെ സാ​​ങ്കേ​തി​ക​ത്വം പു​ല​ർ​ത്തു​ന്ന​തി​ന്​ ഒാ​രോ വ​ർ​ഷ​വും ഒ​രു​ല​ക്ഷം രൂ​പ വീ​തം മാ​ത്ര​മാ​ണ്​ വ​ക​യി​രു​ത്തി​യ​ത്. എ​ങ്കി​ലും അ​തു​േ​പാ​ലും ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ കൊ​ച്ചി​യി​ലെ ദി ​പ്രോ​പ്പ​ർ ചാ​ന​ൽ പ്ര​സി​ഡ​ൻ​റ്​ എം.​കെ. ഹ​രി​ദാ​സി​ന്​ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ൽ ധ​ന​കാ​ര്യ(​ഇ​ൻ​ഫ​ർ​മേ​ഷ​ൻ)​വ​കു​പ്പ്​ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റാ​ക​​ട്ടെ 2011ൽ 25 ​കോ​ടി മു​സ്​​ലിം മ​ത​പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തു​ക​യും 14.9 കോ​ടി വി​ത​ര​ണ​വും ചെ​യ്​​തു. 2012ൽ 30 ​കോ​ടി വ​ക​യി​രു​ത്തി 7.76 കോ​ടി​യ​ും 2014ൽ 43.21 ​കോ​ടി വ​ക​യി​രു​ത്തി 20.88 ​േകാ​ടി​യും വി​ത​ര​ണം ചെ​യ്​​തു. 2015ൽ 43.93 ​കോ​ടി വ​ക​യി​രു​ത്തി​യെ​ങ്കി​ലും പ​ണ​മൊ​ന്നും ചെ​ല​വ​ഴി​ച്ചി​ല്ല.

ബി.​ജെ.​പി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ്​​പ​രി​വാ​ർ​ കേ​ന്ദ്ര​ങ്ങ​ൾ പി​ണ​റാ​യി സ​ർ​ക്കാ​ർ മു​സ്​​ലിം ​പ്രീ​ണ​നം തു​ട​രു​െ​ന്ന​ന്ന ആ​രോ​പ​ണം ദേ​ശീ​യ​ത​ല​ത്തി​ൽ​ത​ന്നെ ഉ​യ​ർ​ത്തു​േ​മ്പാ​ൾ വ​സ്​​തു​ത അ​​ത​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി പ്ര​തി​രോ​ധി​ക്കാ​തി​രു​ന്ന​ത്​ വോ​ട്ട്​ ബാ​ങ്ക്​ രാ​ഷ്​​ട്രീ​യം മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന്​ എം.​കെ. ഹ​രി​ദാ​സ്​ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. അ​തേ​സ​മ​യം, മ​റു​പ​ടി​യി​ൽ മ​റ്റു​ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ചെ​ല​വ​ഴി​ക്കു​ന്ന തു​ക​യു​ടെ ക​ണ​ക്ക്​ അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി​. ആ​ർ.​ടി.​ഐ ആ​ക്​​ട്​​ 6(3) പ്ര​കാ​രം അ​പേ​ക്ഷ ര​ണ്ട്​ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ക​യ​റി​യി​റ​ങ്ങി​യി​ട്ടും ആ​ർ​ക്കും ഇ​ത്​ അ​റി​യി​ല്ലെ​ന്ന്​ പ​റ​യു​ന്ന​ത്​ കൗ​തു​കം ഉ​ണ​ർ​ത്തു​ന്ന​താ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Pinarayi government did not provide financial assistance to Muslim religious centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.