ജി​ല്ല വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച കൊ​ക്കി​ന്‍റെ കാ​ൽ മു​റി​ച്ചു​മാ​റ്റി​യ​പ്പോ​ൾ

അവശനിലയിലായ കൊക്കിന് പൊലീസ് രക്ഷകരായി

ആലപ്പുഴ: അവശനിലയിൽ കണ്ടെത്തിയ കൊക്കിന് പൊലീസ് രക്ഷകരായി. വെള്ളിയാഴ്ച രാവിലെ 11ന് പള്ളാത്തുരുത്തിയിലാണ് സംഭവം. അലപ്പുഴ കൺട്രോൾ റൂം എസ്.ഐമാരായ ഹരിശങ്കർ, ബാലസുബ്രഹ്മണ്യം, എ.എസ്.ഐമാരായ ബൻസിഗർ, റിച്ചാർഡ്, ബിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് കൊക്കിനെ കണ്ടത്.

അണുബാധയേറ്റ് കൊക്കിന്‍റെ ഒരുകാൽ പഴുത്തിരുന്നു. തുടർന്ന് അവശനിലയിലായ കൊക്കിനെ ജില്ല മൃഗാശുപത്രിയിൽ എത്തിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഡി.എസ്. ബിന്ദു, ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിനയകുമാർ, ജില്ല ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ. സനുജ, ഡോ. അഫ്സൽ, ഡോ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തി ഒരുകാൽ മുറിച്ചുമാറ്റിയാണ് ജീവൻ രക്ഷിച്ചത്.

പിന്നീട് വനംവകുപ്പിന് കൈമാറിയ കൊക്ക് സുഖംപ്രാപിച്ചുവരുന്നു. വനംവകുപ്പിൽനിന്ന് സന്തോഷാണ് ഏറ്റുവാങ്ങിയത്. 

Tags:    
News Summary - police came to rescue egret

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.