മാരാരിക്കുളം: പൊലീസ് സ്റ്റേഷനിൽ ചെണ്ടുമല്ലി തോട്ടം ഒരുക്കി മാരാരിക്കുളം പൊലീസ്. കഞ്ഞിക്കുഴിയിലെ ഏതാനം കര്‍ഷകരും മാരാരിക്കുളം പൊലീസ് സ്‌റ്റേഷനിലെ പോലീസുകാരും ചേര്‍ന്ന് ലോക്ഡൗണ്‍ കാലത്ത് ഒരുക്കിയതാണ് മനോഹരമായ ചെണ്ടുമല്ലി തോട്ടം.
അഞ്ഞൂറോളം ഗ്രോബാഗുകളിലാണ് ചെണ്ടുമല്ലി ചെടികള്‍ നട്ടിരിക്കുന്നത്. കഞ്ഞിക്കുഴിയിലെകര്‍ഷകരായ വി.പി. സുനില്‍, അനില്‍ലാല്‍, ജ്യോതിഷ് മറ്റത്തില്‍, സുജിത്ത് സ്വാമി നികര്‍ത്തില്‍, അജിത്ത് കുമാരപുരം, എം. അജേഷ്‌കുമാര്‍, സാനുമോന്‍, ഭാഗ്യരാജ്, ഫിലിപ്പ് ചാക്കോ, ശുഭകേശന്‍, ദീപങ്കര്‍, അഭിലാഷ് എന്നിവരാണ് ഗ്രോബാഗുകളില്‍ വളം നിറച്ച് സ്‌റ്റേഷനില്‍ എത്തിച്ച് ബന്ദി തൈകള്‍ നട്ടത്.
മാരാരിക്കുളം ഇന്‍സ്‌പെക്ടര്‍ എസ്. രാജേഷിന്‍റെ നേതൃത്വത്തില്‍ മനോജ് പന്തലിപറമ്പില്‍, ശ്യാം പാപ്പാളി, ഷൈന്‍, വിനീഷ്, നിഷ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരാണ് കൃഷി പരിപാലനം ഏറ്റെടുത്തത്.
ഓണത്തിന് നിര്‍ധനരായ കുട്ടികള്‍ക്ക് പൂക്കള്‍ സൗജന്യമായി നല്‍കാനാണ് തീരുമാനം. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ വഴി കുട്ടികള്‍ക്ക് പൂക്കള്‍ വിതരണം ചെയ്യുമെന്ന് ഇന്‍സ്‌പെക്ടര്‍ എസ്. രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.