തോപ്പിൽ മുക്ക്- ചൂനാട് റോഡിലെ വെള്ളക്കെട്ടിനെതിരെ കോൺഗ്രസ് വള്ളം ഇറക്കി നടത്തിയ പ്രതിഷേധം

റോഡിലെ വെള്ളക്കെട്ടിനെതിരെ വള്ളം ഇറക്കി പ്രതിഷേധം

കറ്റാനം: റോഡിലെ വെള്ളക്കെട്ടിനെതിരെ വള്ളം ഇറക്കി കോൺഗ്രസിൻെറ പ്രതിഷേധം. ഭരണിക്കാവ് പഞ്ചായത്തിലെ ഇലിപ്പക്കുളം പതിമൂന്നാം വാർഡിൽ വർഷങ്ങളായി വെള്ളത്തിൽ മുങ്ങി കിടക്കുന്ന തോപ്പിൽമുക്ക്- ചൂനാട് റോഡിലാണ് വളളം ഇറക്കിയത്. വാർഡ് കോൺഗ്രസ് കമ്മിറ്റിയാണ് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി അഹമ്മദ് കുഞ്ഞ് താന്നിക്കൽ അധ്യക്ഷത വഹിച്ചു. എസ്. നന്ദകുമാർ, മഠത്തിൽ ഷുക്കൂർ, സൽമാൻ പൊന്നേറ്റിൽ, അരിത ബാബു, വല്ലാറ്റിൽ അബ്ദുൽ അസീസ്, മുഹമ്മദ് കുഞ്ഞ് കളീക്കൽ, സലീം കൊച്ചുകുറ്റി, വിഷ്ണു ചേക്കോടൻ, സുറുമി ഷാഹുൽ,സുഹൈൽ ഹസ്സൻ, നിയാസ് ചൂനാട്, സുനിമോൾ സലീം തുടങ്ങിയവർ സംസാരിച്ചു.



Tags:    
News Summary - protest against flooding on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.