മഴ: ആശങ്കപ്പെടേണ്ട സാഹചര്യമില്ല - കലക്ടർ

ആലപ്പുഴ: മഴയുമായി ബന്ധപ്പെട്ട് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടർ വി.ആർ. കൃഷ്ണതേജ. അടിയന്തരസാഹചര്യം നേരിടാൻ കലക്ടറേറ്റിലെത്തിയ ദീപക് ചില്ലർ,എ. ജഗന്നാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള 21അംഗ എൻ.ഡി.ആർ.എഫ് സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിമല, അച്ചൻകോവിൽ നദികളിലെ ജലനിരപ്പിൽ കാര്യമായ മാറ്റമില്ല. കിഴക്കൻവെള്ളം കൂടുതലായി എത്തുന്ന പമ്പയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്.

ഈസാഹചര്യത്തിൽ ചെങ്ങന്നൂർ, പാണ്ടനാട്, മാന്നാർ, തിരുവൻവണ്ടൂർ തുടങ്ങിയ സ്ഥലങ്ങളിൽ എൻ.ഡി.ആർ.എഫ് സംഘത്തിന്‍റെ പ്രത്യേക നിരീക്ഷണമുണ്ടാകും. ഏത് സ്ഥലത്താണ് കൂടുതൽ പ്രശ്നമുള്ളതെന്ന് മനസ്സിലാക്കി രക്ഷാദൗത്യം ഒരുക്കും. ആവശ്യമായിടത്ത് ദുരിതാശ്വാസക്യാമ്പുകളടക്കം സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.