കായംകുളം: അപൂർവ ശ്വാസകോശ രോഗത്താൽ പ്രയാസപ്പെടുന്ന യുവാവിന്റെ ജീവൻ തിരികെപ്പിടിക്കാൻ നാട് കൈകോർക്കുന്നു. നഗരസഭ മൂന്നാം വാർഡിൽ കളീക്കൽ സലീം- ഹൈറുന്നിസ ദമ്പതികളുടെ മകൻ അനി സാമിന്റെ (29) ചികിത്സക്കാണ് കൂട്ടായ്മ രംഗത്തിറങ്ങുന്നത്. ഇന്റർ സ്റ്റീഷ്യൽ ലങ് ഡിസീസ് (ഐ.എൽ.ഡി) എന്ന ശ്വാസകോശ രോഗമാണ് അനിക്ക്. കൃത്രിമ ശ്വാസത്തിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. ശ്വാസകോശം പൂർണമായും മാറ്റിവെക്കലാണ് ഏക പ്രതിവിധി.
ചെന്നൈയിലെ ആശുപത്രിയിലാണ് ഇതിന് സൗകര്യമുള്ളത്. ശസ്ത്രക്രിയക്ക് മാത്രം ഏകദേശം 50 ലക്ഷത്തോളം രൂപ വേണ്ടിവരും. ഇതുവരെയുള്ള ചികിത്സയിലൂടെ ലക്ഷങ്ങളുടെ ബാധ്യതക്കാരായി കുടുംബം മാറി. നഗരത്തിന്റെ വടക്കൻ മേഖലയിലെ 15 വാർഡിൽനിന്നും തുക കണ്ടെത്താനാണ് ശ്രമം. 16ന് രാവിലെ ഭവന സന്ദർശനത്തിലൂടെ ഫണ്ട് ശേഖരണം നടക്കും. കുറുങ്ങാട് ജമാഅത്ത് പ്രസിഡന്റ് പി.എൻ. ഷംസുദ്ദീൻ പാപ്പാടിയിൽ ചെയർമാനും എം.ഇ.എസ് ജില്ല സെക്രട്ടറി പ്രഫ. എ. ഷാജഹാൻ കൺവീനറും വാർഡ് കൗൺസിലർ ഷൈനി ഷിബു ട്രഷററുമായ സമിതിയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഫെഡറൽ ബാങ്ക് കായംകുളം ശാഖയിൽ 14760100163859 എന്ന നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: FDRL0001476.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.