ഡോ. ​ജോ​ണ്‍സ​ണ്‍ വി. ​ഇ​ടി​ക്കു​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​ക​ൽ​പ​ന ചെ​യ്ത ഫ്രി​ഡ്ജ് തോ​ണി

കു​ട്ട​നാ​ട്ടു​കാ​ർ ഫ്രി​ഡ്ജിൽ കയറിയും കരപറ്റും

എ​ട​ത്വ: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​ന്‍ ഫ്രി​ഡ്ജ് തോ​ണി​യും കു​ട്ട​നാ​ട്ടു​കാ​ര്‍ക്ക് ആ​ശ്വാ​സം. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഫ്രി​ഡ്ജി​നെ തോ​ണി​യാ​ക്കി​യാ​ണ് കു​ട്ട​നാ​ട്ടു​കാ​രി​ൽ ചി​ല​ർ വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ക്കു​ന്ന​ത്.

ത​ല​വ​ടി വാ​ല​യി​ല്‍ ഡോ. ​ജോ​ണ്‍സ​ണ്‍ വി. ​ഇ​ടി​ക്കു​ള​യു​ടെ ഫ്രി​ഡ്ജാ​ണ് തോ​ണി​യാ​യി രൂ​പ​പ്പെ​ട്ട​ത്. 2018ലെ ​പ്ര​ള​യ​ത്തി​ല്‍ കേ​ടാ​യ ഡ​ബി​ള്‍ ഡോ​ര്‍ ഫ്രി​ഡ്ജ് അ​യ​ല്‍ക്കാ​ര​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ ന​ല്‍കി​യി​രു​ന്നു. അ​യ​ല്‍ക്കാ​ര​ന്‍ പു​തി​യ​ത്​ വാ​ങ്ങി​യ​പ്പോ​ള്‍ പ​ഴ​യ​ത്​ ജോ​ണ്‍സ​ണെ തി​രി​കെ ഏ​ല്‍പ്പി​ച്ചു.

ആ​ക്രി​യാ​യി വി​ല്‍ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​നെ ഭാ​ര്യ ജി​ജി​മോ​ള്‍ എ​തി​ര്‍ത്ത​തോ​ടെ ഇ​ത്​ വീ​ടി​െൻറ സ്​​റ്റോ​റൂ​മി​ല്‍ വി​ശ്ര​മ​ത്തി​ലാ​യി.

വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യെ തു​ട​ര്‍ന്ന് സ്​​റ്റോ​ർ റൂ​മി​ൽ​നി​ന്ന് പൊ​ടി​ത​ട്ടി​യെ​ടു​ത്ത ഇ​ത്​ അ​യ​ല്‍വാ​സി വി​നോ​ദി​െൻറ സ​ഹാ​യ​ത്താ​ല്‍ തോ​ണി​യാ​യി മാ​റ്റു​ക​യാ​യി​രു​ന്നു.

വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ അ​ക​പ്പെ​ട്ട മൂ​ന്നം​ഗ കു​ടും​ബ​ത്തെ ഇ​തി​ലാ​ണ്​ ക​ര​യി​ലെ​ത്തി​ച്ച​ത്. ര​ക്ഷ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് മാ​ത്ര​മ​ല്ല ശു​ദ്ധ​ജ​ലം എ​ത്തി​ക്കാ​നും പ​ഴ​യ ഫ്ര​ിഡ്​​ജ്​ പ​ല​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​റു​ണ്ട്.

വ​ള്ള​ങ്ങ​ളി​ല്ലാ​ത്ത​വ​ർ കി​യോ​സ്‌​കി​ല്‍നി​ന്ന് ല​ഭി​ക്കു​ന്ന സൗ​ജ​ന്യ ശു​ദ്ധ​ജ​ലം ഫ്രി​ഡ്ജ് തോ​ണി​യി​ലാ​ണ് വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.