പാനൂർ: തൃക്കുന്നപ്പുഴ, പാനൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്നേഹ റസൂൽ 2022ന് ശനിയാഴ്ച തുടക്കമാകും. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പരക്ക് ഒക്ടോബർ അഞ്ചിന് നടക്കുന്ന മാനവ സൗഹാർദ്ദ സമ്മേളനത്തോടെ സമാപനം ആകും. ശനിയാഴ്ച വൈകിട്ട് അഞ്ചിന് മഹല്ല് പ്രസിഡന്റ് അഡ്വ. എം. ഇബ്രാഹിംകുട്ടി പ്രഭാഷണ പരമ്പര ഉദ്‌ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് അംഗം ടി. എസ് താഹ പ്രഭാഷണം നിർവഹിക്കും. അബ്ദുൽ വഹാബ് നഈമി കൊല്ലം മുഖ്യ പ്രഭാഷണം നിർവഹിക്കും. ചികിത്സ സഹായ വിതരണവും നടക്കും.
സ്വാഗത സംഘം ചെയർമാൻ മുഹമ്മദ് കുഞ്ഞു പടന്നയിൽ അധ്യക്ഷത വഹിക്കും. ഒടിയപാറ അഷ്‌റഫ് ബാഖവി എം. ഡി, ഇസ്മായിൽ സഖാഫി നെല്ലിക്കുഴി, ഇബ്രാഹിം സഖാഫി താത്തൂർ തുടങ്ങിയവർ തുടർ ദിവസങ്ങളിൽ പ്രഭാഷണം നിർവഹിക്കും. അഞ്ചിന് നടക്കുന്ന മാനവ സൗഹാർദ്ദ സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. അഡ്വ. എം. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിക്കും. മുൻ മന്ത്രി ജി. സുധാകരൻ മുഖ്യ പ്രഭാഷണം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ, നവാസ് എച്ച്. പാനൂർ, നിസാർ പുതുവന എന്നിവർ പ്രസംഗിക്കും. മഹല്ല് സെക്രട്ടറി എ. ഖാദർ ചികിത്സ ധനസഹായ വിതരണം നിർവഹിക്കും. മുഹമ്മദ് കോയ കല്ലുപാലം പ്രതിഭകളെ ആദരിക്കും. അൻവർ മുഹിയദീൻ ഹുദവി സമാപന മത പ്രഭാഷണം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.