മാന്നാർ: ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ മാന്നാർ കടപ്ര ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പമ്പാനദിക്ക് കുറുകെയുള്ള കുരട്ടിക്കാട് കോട്ടക്കൽകടവ് ആംബുലൻസ് പാലത്തിലും അപ്രോച്ച്റോഡിലും തെരുവുനായ്ക്കളുടെ ശല്യം.
ഇതുമൂലം യാത്രക്കാർക്ക് കടന്നുപോകുക ദുഷ്ക്കരമാണ്. ഇരുചക്ര വാഹനത്തിലും സൈക്കിളിലും വരുന്നവരും ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. ചില സമയം നായ്ക്കൾ അക്രമകാരികളായി മാറുന്നുണ്ട്. ഇരുചക്ര വാഹനങ്ങളിൽ വരുന്നവർക്ക് കുറുകെചാടുകയും സൈക്കിളിൽ പോകുന്നവരുടെനേരെ പാഞ്ഞടുക്കുകയാണ്. ഇതുകാരണം യാത്രക്കാർ മറിഞ്ഞുവീണ് അപകടത്തിൽപെടുന്നത് പതിവാണ്. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രി, ദേവസ്വംബോർഡ് പമ്പ കോളജ്, പരുമല സെമിനാരി എൽ.പി.എസ്, ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്നവർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. തെരുവുനായ്ക്കളുടെ ശല്യത്തിൽ പേടിച്ചാണ് യാത്രക്കാരുടെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.