എലി​യെ കൊല്ലാൻ ​​തേങ്ങാപ്പൂളിൽ വിഷം ​​​ചേർത്തത് അറിഞ്ഞില്ല; ആലപ്പുഴയിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: അബദ്ധത്തിൽ എലിവിഷം കഴിച്ച സ്കൂൾ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴിയി​ലെ മണിക്കുട്ടിയാണ്(15) മരിച്ചത്. വീട്ടിലെ എലി ശല്യം കാരണം തേങ്ങാപ്പൂളിൽ എലിവിഷം ചേർത്ത് വെച്ചിരുന്നു. വൈകീട്ട് സ്കൂൾ വിട്ട് വന്ന കുട്ടി അതറിയാതെ ആ തേങ്ങാപ്പൂളെടുത്ത് കഴിക്കുകയായിരുന്നു. ആ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

കുട്ടിയുടെ മുത്തശ്ശിക്ക് മുയൽ മാന്തിയതിനെ തുടർന്ന് റാബിസ് വാക്സിനെടുത്തതിനു പിന്നാലെ ശരീരം തളർന്ന് ചികിത്സയിലാണ്.കുട്ടിയെ ആദ്യം വണ്ടാരം മെഡിക്കൽ ​കോളജിൽ പ്രവേശിപ്പിച്ചു. പിന്നീട്കോട്ടയം മെഡിക്കൽ കോളജി​ലേക്ക് മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.