ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന് വടക്കു വശത്തെ ശ്രീദേവി ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. എറണാകുളം കോലഞ്ചേരി ഐക്കരനാട് പഞ്ചായത്ത് ചക്കുമംഗലം വീട്ടിൽ അജയകുമാറാണ് (47) സൗത്ത് പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് 12ന് ശേഷമാണ് മോഷണം നടന്നത്. അപരിചിതനായ ഒരാൾ ക്ഷേത്ര മതിൽക്കെട്ടിനകത്ത് പതുങ്ങി നിൽക്കുന്നതു കണ്ട നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്.
സൗത്ത് സ്റ്റേഷൻ ഓഫിസർ കെ. ശ്രീജിത്തിന്റെ നിർദേശാനുസരണം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കാണിക്കവഞ്ചി മോഷ്ടിച്ച വിവരം അറിഞ്ഞത്. കാണിക്കവഞ്ചി പിന്നീട് കാണിച്ചുകൊടുത്തു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ ബി.ആർ. ബിജു, മോഹൻകുമാർ, വിജയപ്പൻ, സി.പി.ഒമാരായ രഞ്ജിത്, ജോജി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.