തുറവൂർ: പള്ളിത്തോട് പബ്ലിക് ഹെൽത്ത് സെൻററിലെ വാക്സിനേഷൻ കേന്ദ്രത്തിൽ സംഘർഷാവസ്ഥ.സംഘർഷത്തിലേക്ക്. ആരോഗ്യവകുപ്പിെൻറ നിർദേശപ്രകാരം ഓരോ വാർഡിൽനിന്ന് ഓരോ ആശ വർക്കർമാരും 10 പേരെ വിധം ആശുപത്രിയിൽ വാക്സിനേഷന് എത്തിക്കണം.
അതുപ്രകാരം ഓരോ വാർഡിൽനിന്നും 10പേരെ നിർദേശിക്കുകയും ചെയ്തു .എന്നാൽ, ചൊവ്വാഴ്ച പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ മറ്റ് ആളുകൾ ആശുപത്രിയിലേക്ക് എത്തിയതോടുകൂടിയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. നിയന്ത്രണമില്ലാതെ വാക്സിനേഷന് ടോക്കൺ നൽകുകയും എന്നാൽ വാർഡുകളിൽനിന്ന് എത്തിയവർക്ക് ലഭിക്കാതെവന്നതോടുകൂടിയാണ് സംഘർഷഭരിതമായ അന്തരീക്ഷം ഉണ്ടായത്. ചൊവ്വാഴ്ച ആകെ 80 ഡോസ് വാക്സിനാണ് പള്ളിത്തോട് പി.എച്ച്.സിയിൽ എത്തിയത്.
എന്നാൽ, ഇരുനൂറിലധികം ആളുകൾ ആശുപത്രിയിലെത്തി. ഉച്ചയോടുകൂടി വാക്സിനേഷനുവേണ്ടി എത്തിയ മുഴുവൻ പേരെയും പൊലീസെത്തി പിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.