ആലപ്പുഴ: ചേർത്തല മായിത്തറ ഗവ. ബാലസദനത്തിൽനിന്ന് പുറത്താക്കിയ രണ്ട് കുട്ടികൾ ആത്മഹത്യ ചെയ്തതായി പരാതി. വിശ്വദർശ ശിശുസേവസമിതി ഭാരവാഹികളും ഒരുകുട്ടിയുടെ അമ്മയുമാണ് വാർത്തസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞവർഷം ജൂൺ-ജൂലൈയിൽ കുട്ടികളെ ബാലസദനം കെട്ടിടത്തിൽ പൂട്ടിയിട്ടത് ചോദ്യംചെയ്ത ആറ് കുട്ടികളെ പറഞ്ഞുവിെട്ടന്നാണ് ആരോപണം. പുറത്തിറങ്ങി സൂര്യപ്രകാശം കാണാൻ അനുവാദം നൽകണെമന്ന് പ്രതികരിച്ചതിനാണ് മുതിർന്ന കുട്ടികെള രക്ഷിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടത്. ഇൗ കുട്ടികൾക്ക് തുടർപഠനം നടത്താൻ കഴിയാതായപ്പോൾ ബാലസദനത്തിൽ തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവേശിപ്പിക്കിെല്ലന്ന നിലപാടാണ് അധികൃതർ എടുത്തത്. ഇതിൽ മനംനൊന്ത് മാരാരിക്കുളം സ്വദേശിയായ കുട്ടി ആറുമാസം മുമ്പ് ആത്മഹത്യചെയ്െതന്ന് ഇവർ പറയുന്നു.
പുറത്താക്കിയ മറ്റുകുട്ടികളിൽ മൂന്നുപേരെ വീണ്ടും ബാലസദനത്തിൽ കൊണ്ടുവന്നു. ഇതിൽ ഒരുകുട്ടി അവിടെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇൗ കുട്ടിയെ ചികിത്സക്ക് വീട്ടിലേക്ക് മാറ്റുകയും പിന്നീട് പ്ലസ് ടു പരീക്ഷ എഴുതുന്നതിന് ബാലസദനത്തിൽ നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതും അധികൃതർ നിഷേധിച്ചു.
ഇതിൽ മനംനൊന്ത് കഴിഞ്ഞ മാർച്ച് 28ന് ചങ്ങനാശ്ശേരി സ്വദേശിയായ ഇൗ കുട്ടിയും ആത്മഹത്യ ചെയ്െതന്ന് അവർ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ല കോടതിയെ സമീപിച്ചിട്ടുെണ്ടന്നും അവർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ വിശ്വദർശ ശിശുസേവസമിതി വൈസ് പ്രസിഡൻറ് എ.ജെ. സാബു ജോസഫ്, സെക്രട്ടറി കെ. വിജയപ്രതാപൻ, കമ്മിറ്റി അംഗം രാജു പള്ളിപറമ്പിൽ, ഒരു കുട്ടിയുടെ അമ്മ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.