ആലപ്പുഴ: നീണ്ട 36 മണിക്കൂർ പട്ടച്ചരടിൽ കുടുങ്ങി ജീവിതത്തിലേക്ക് തിരിച്ചുവന്ന കുഞ്ഞിപ്രാവിന് അടുത്ത മണിക്കൂറിൽ ദാരുണാന്ത്യം. ആര്യാട് പഞ്ചായത്ത് ഏഴാം വാർഡിൽ ചക്കനാട്ട് വീട്ടിൽ മുരളി-പൊന്നമ്മ ദമ്പതികളുടെ പ്രിയപ്പെട്ട പ്രാവുകളിലൊന്നിനെ ഫയർമാൻ ബിജു രക്ഷിച്ച വാർത്ത 'മാധ്യമം' ശനിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. പൊന്നമ്മയും ഭർത്താവ് മുരളിയും സംഭവത്തിെൻറ ഞെട്ടലിൽനിന്ന് മോചിതരായിട്ടില്ല.
സംഭവിച്ചത് ഇങ്ങനെ: പ്രാവിന് ചിറകിൽ മുറിവുള്ളതിനാൽ പറക്കാൻ കഴിയുമായിരുന്നില്ല. വീട്ടിൽ പൂച്ചയും വെരുകുമുള്ളതിനാൽ ഒരുമുറിയിൽ ഹാർഡ് ബോർഡ് കൂട്ടിൽ സൂക്ഷിക്കുകയായിരുന്നു. സുഖം പ്രാപിച്ച പ്രാവ് മുറിവിെൻറ വേദന മാറിയതോടെ വെള്ളിയാഴ്ച രാത്രിതന്നെ മുറിയിൽ ഓടി നടക്കാൻ തുടങ്ങി. ശനിയാഴ്ച കൂട്ടുകാരെ കണ്ട് മുറിക്ക് പുറത്തിറങ്ങി. പ്രാവിെൻറ സന്തോഷത്തോടെയുള്ള ഓട്ടം കണ്ടപ്പോൾ പൊന്നമ്മക്ക് തടയാൻ തോന്നിയില്ല.
മറ്റ് പ്രാവുകൾ പറന്നകന്നപ്പോൾ തനിയെ പറക്കാനുള്ള ഇതിെൻറ ശ്രമം വിഫലമായി. പൊന്നമ്മ നോക്കിനിൽക്കെ വീടിനടുത്തെ കുറ്റിക്കാട്ടിൽനിന്ന് മണം പിടിച്ച് കീരി ശരവേഗത്തിലെത്തി പ്രാവുമായി കടന്നുകളയുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊന്നമ്മക്ക് ഓർത്തെടുക്കാൻപോലും കഴിയുന്നില്ല.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.