സ്പെ​യി​നി​ൽ​നി​ന്ന് ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ വി​ദേ​ശ ടൂ​റി​സ്​​റ്റു​ക​ളു​ടെ സം​ഘം പ​ള്ളാ​ത്തു​രു​ത്തി​യി​ൽ​നി​ന്ന് ഹൗ​സ്​​ബോ​ട്ടി​ൽ യാ​ത്ര ആ​രം​ഭി​ച്ച​പ്പോ​ൾ. Photo: ബി​മ​ൽ ത​മ്പി

കോവിഡ്​ ഭീതിയൊഴിഞ്ഞ്​ വിദേശസഞ്ചാരികളുടെ ആദ്യസംഘം ആലപ്പുഴയിൽ

ആ​ല​പ്പു​ഴ: കോ​വി​ഡ്​ ഭീ​തി​യൊ​ഴി​ഞ്ഞ്​ കാ​യ​ൽ സൗ​ന്ദ​ര്യ​വും ഗ്രാ​മീ​ണ​ഭം​ഗി​യും ആ​സ്വ​ദി​ക്കാ​ൻ സ്​​പെ​യി​നി​ൽ​നി​ന്ന്​ വി​ദേ​ശ​സ​ഞ്ചാ​രി​ക​​ളു​ടെ ആ​ദ്യ​സം​ഘം ആ​ല​പ്പു​ഴ​യി​ലെ​ത്തി.

ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്കി​ങ്​ ന​ട​ത്തി​യ സ്​​പെ​യി​നി​ൽ​നി​ന്നു​ള്ള ഏ​ഴം​ഗ സം​ഘ​മാ​ണ്​ ചൊ​വ്വാ​ഴ്​​ച എ​ത്തി​യ​ത്. സ്​​പെ​യി​ൻ സ്വ​ദേ​ശി​ക​ളാ​യ പൗ​ല റോ​ജ​സ്, ഗോ​ൾ​ഖ ഓ​ട്ടീ​റാ​ൽ, നൂ​റി​യ ക​സാ​ഡോ, മാ​ർ​ത്ത ഹൊ​രേ​റ, സാ​മു​വ​ൽ മൊ​​യാ​നോ, ഇ​ലൂ​യി​സ്​ പ​ലാ​വോ, പ്ലാ​ബോ റാ​മി​റെ​സ്​ എ​ന്നി​വ​രെ പൂ​ക്ക​ൾ ന​ൽ​കി​യാ​ണ്​ സ്വീ​ക​രി​ച്ച​ത്. പ​ള്ളാ​ത്തു​രു​ത്തി ആ​ർ.​കെ.​വി ഉ​ട​മ വേ​ണു​ഗോ​പാ​ലി​െൻറ 'ഗോ​ൾ​ഡ​ൺ പെ​റ്റ​ൽ' ഹൗ​സ്​​ബോ​ട്ടി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി​യാ​യി​രു​ന്നു​ യാ​ത്ര.

കോ​വി​ഡ്​ പ്ര​തി​രോ​ധ ഭാ​ഗ​മാ​യി ഡി.​ടി.​പി.​സി ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ വി​ദേ​ശി​ക​ളു​ടെ പേ​ര്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നു. പി​ന്നീ​ട്​ ഹൗ​സ്​​ബോ​ട്ട്​ പൂ​ർ​ണ​മാ​യി അ​ണു​മു​ക്ത​മാ​ക്കി. അ​തി​ലെ ജീ​വ​ന​ക്കാ​ർ ഷീ​ൽ​ഡ്, മാ​സ്​​ക്, ഗ്ലൗ​സ്​ എ​ന്നി​വ ധ​രി​ച്ചാ​ണ്​ സം​ഘ​ത്തി​നൊ​പ്പം ചേ​ർ​ന്ന​ത്. സ​ഞ്ചാ​രി​ക​ൾ സാ​നി​റ്റൈ​സ​ർ അ​ട​ക്ക​മു​ള്ള​വ ഉ​പ​യോ​ഗി​ച്ചും അ​ക​ലം പാ​ലി​ച്ചും ആ​റു​മ​ണി​ക്കൂ​ർ വേ​മ്പ​നാ​ട്ട്​ കാ​യ​ലി​​ലൂ​ടെ​ യാ​ത്ര ന​ട​ത്തി.

ക​നാ​ലു​ക​ൾ, പ​ച്ച​യു​ടു​ത്ത കാ​ർ​ഷി​ക-​മ​ത്സ്യ​മേ​ഖ​ല, ഗ്രാ​മീ​ണ​ജീ​വി​തം എ​ന്നി​വ​യു​ടെ നേ​ർ​ക്കാ​ഴ്​​ച ഒ​പ്പി​യെ​ടു​ത്തു.

ത​നി​നാ​ട​ൻ വി​ഭ​വ​ങ്ങ​ളാ​യ ചോ​റും മീ​ൻ​ക​റി​യും ഉ​ൾ​പ്പെ​ടെ​ ഭ​ക്ഷ​ണ​വും ക​ഴി​ച്ചു. ആ​ദ്യ​ദി​നം ആ​ല​പ്പു​ഴ പ​ള്ളാ​ത്തു​രു​ത്തി കാ​യ​ൽ, മൂ​ന്നാ​റ്റി​ൻ​മു​ക്കം, നെ​ടു​മു​ടി, ച​മ്പ​ക്കു​ളം, പു​ല്ല​ങ്ക​രി, ക​ണ്ട​ങ്ക​രി, താ​യം​ക​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​​ രാ​ത്രി​യി​ൽ ത​ക​ഴി​യി​ൽ ത​ങ്ങി. ബു​ധ​നാ​ഴ്​​ച രാ​വി​ലെ 9.30ന്​ ​യാ​ത്ര​തു​ട​രും. ക​രു​മാ​ടി, ക​ത്തി​പ്പാ​ടം, ക​രി​മ്പാ​വ​ള​വ്​ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ മ​ട​ങ്ങും.

കോ​വി​ഡ്​ കാ​ല​ത്ത്​ ആ​ഭ്യ​ന്ത​ര​സ​ഞ്ചാ​രി​ക​ള​ട​ക്കം അ​ക​ന്നു​നി​ന്ന​േ​പ്പാ​ൾ ടൂ​റി​സം മേ​ഖ​ല​ക്ക്​ പു​ത്ത​ൻ​പ്ര​തീ​ക്ഷ​യേ​കി​യാ​ണ്​ ഇ​വ​ർ എ​ത്തി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.