ഹോട്ടൽ-ടൂറിസം മേഖലക്ക് പ്രത്യേക പാക്കേജിനായി സമ്മർദം ചെലുത്തുമെന്ന്​ മന്ത്രി

ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​ന​വും ലോ​ക്ഡൗ​ണും കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ ഹോ​ട്ട​ൽ, ടൂ​റി​സം മേ​ഖ​ല​ക്ക്​ പ്ര​ത്യേ​ക പാ​ക്കേ​ജ്​ പ്ര​ഖ്യാ​പി​ക്കാ​ൻ സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്ന്​ തു​റ​മു​ഖ-​പു​രാ​വ​സ്തു മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ. ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള മ​ന്ത്രി ദേ​വ​ർ​കോ​വി​ൽ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി എ​ത്തി​യ​പ്പോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ നി​വേ​ദ​നം ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ടി​യ​ന്ത​ര​മാ​യി ഹോ​ട്ട​ലു​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ഭ​ക്ഷ​ണം വി​ള​മ്പാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ പി. ​താ​ജ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ ദി​ലീ​പ് സി. ​മൂ​ല​യി​ൽ, ട്ര​ഷ​റ​ർ എ​സ്.​കെ. ന​സീ​ർ എ​ന്നി​വ​ർ മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് കോ​യ, റോ​യി മ​ഡോ​ണ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - The minister said he would press for a special package for the hotel and tourism sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.