ആലപ്പുഴ: നഗരത്തെ ഒരാഴ്ച രോഗഭീതിയിലാഴ്ത്തിയ വയറിളക്കത്തിെൻറയും ഛർദിയുടെയും ഉറവിടം കോളിഫോം ബാക്ടീരിയയെന്ന് കണ്ടെത്തൽ. നഗരത്തിലെ ആർ.ഒ പ്ലാൻറുകളിൽനിന്ന് ശേഖരിച്ച ജലത്തിെൻറ സാമ്പിളിലാണ് ഇത് തിരിച്ചറിഞ്ഞത്.
10 ജല സാമ്പിളുകളിൽ എട്ടുമുതൽ 13 ശതമാനം വരെയാണ് കോളിഫോം ബാക്ടീരിയ ഉെണ്ടന്നാണ് കണ്ടെത്തൽ. അതിനിടെ, വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച ഇറച്ചിയുടെ സാമ്പിളിലും ചെറിയതോതിൽ ഇ-കോളിയുടെ സാന്നിധ്യമുണ്ട്.
രോഗം ബാധിച്ച കുട്ടികളുടെ ശരീരത്തുനിന്ന് സ്വാബ് ശേഖരിച്ച് റോട്ടാ, എൻററോ വൈറസുകളുടെ സാന്നിധ്യമില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. അനിതാകുമാരി അറിയിച്ചു. ജില്ല പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ വെള്ളത്തിെൻറ സാമ്പിൾ പരിശോധനയിൽ 180/100 മി.ലി. അളവിൽ കോളിഫോം രോഗാണുവിനെ കണ്ടെത്തിയിരുന്നു. എന്നാൽ, മെഡിക്കൽ കോളജ് മൈക്രോ ബയോളജി ലാബിൽ വെള്ളത്തിെൻറ കൾചർ പരിശോധന നടത്തിയതിൽ രോഗാണുക്കളെ കണ്ടെത്താനായില്ല.
വെള്ളത്തിലെ ക്ലോറിെൻറ അളവ് കണ്ടെത്തുന്നതിനായി ആലപ്പുഴ മുനിസിപ്പൽ പ്രദേശത്തും സമീപ പഞ്ചായത്തുകളിലും നടത്തിയ പരിശോധനയിൽ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതോടെ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. ആശ പ്രവർത്തകർ മുനിസിപ്പൽ പ്രദേശത്തെ വീടുകളിൽ സന്ദർശിച്ച് ആവശ്യമായ മാർഗനിദേശവും ബോധവത്കരണവും നടത്തുമെന്ന് അവർ പറഞ്ഞു.
24 മണിക്കൂറിനിടെ 81 പേരാണ് ഛർദി, വയറിളക്കം രോഗലക്ഷണങ്ങളോടെ പുതുതായി ചികിത്സ തേടിയത്. പലരെയും പ്രാഥമികചികിത്സ നൽകിയാണ് വിട്ടയച്ചത്. ഇതോടെ, രോഗികളുടെ എണ്ണം 430കടന്നു. തിങ്കളാഴ്ച മാത്രം 18 കുട്ടികളാണ് കടപ്പുറം വനിത-ശിശു ആശുപത്രിയിൽ ചികിത്സതേടിയത്.
ഇതിൽ 10 പേർക്ക് ഛർദിയും എട്ടുപേർക്ക് വയറിളക്കവുമായിരുന്നു രോഗലക്ഷണം. ഞായറാഴ്ച രാത്രി 16ലധികം കുട്ടികൾ സമാനലക്ഷണങ്ങളുമായി എത്തിയിരുന്നു. ആലപ്പുഴ നഗരസഭയിൽ 6123 വീടുകൾ സന്ദർശിച്ച് ആരോഗ്യപ്രവർത്തകർ ബോധവത്കരണം നടത്തി.
ശുദ്ധജലത്തിൽ കോളിഫോം ബാക്ടീരിയ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആർ.ഒ പ്ലാൻറുകളിൽനിന്ന് ശേഖരിച്ച വെള്ളം പരിശോധനക്കയക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. നഗരത്തിൽ ഏഴുപതോളം ആർ.ഒ പ്ലാൻറുകളാണ് പ്രവർത്തിക്കുന്നത്. പലതിനും ലൈസൻസില്ല. ഭൂഗർഭ ജലവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ അംഗീകാരത്തോടെ നഗരസഭയാണ് ഇത്തരക്കാർക്ക് ലൈസൻസ് നൽകുന്നത്. ആർ.ഒ പ്ലാൻറുകളിലേക്ക് ശേഖരിക്കുന്ന വെള്ളത്തിെൻറ ഉറവിടം കണ്ടെത്തുമെന്ന് നഗരസഭാധ്യക്ഷ സൗമ്യരാജ് പറഞ്ഞു.
കുടിവെള്ള പൈപ്പുകൾ പൊട്ടിയിട്ടുണ്ടെങ്കിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് നഗരസഭ ജല അതോറിറ്റിക്ക് നിർദേശം നൽകി. ആർ.ഒ പ്ലാൻറുകൾക്ക് ലൈസൻസ് നൽകുന്നതിൽ അടുത്ത നഗരസഭ കൗൺസിൽ തീരുമാനമെടുക്കും. തിളപ്പിക്കാതെ വെള്ളം കുടിച്ചവർക്കാണ് രോഗംപിടിപ്പെട്ടത്. ഇക്കൂട്ടത്തിൽ അന്തർ സംസ്ഥാന തൊഴിലാളികളും ഉൾപ്പെട്ടിട്ടുണ്ട്.
രോഗം കണ്ടെത്തിയപ്പോൾതന്നെ നഗരസഭ ആരോഗ്യവിഭാഗം വ്യാപക പരിശോധന നടത്തി. കോഴിയിറച്ചി, വെള്ളം തുടങ്ങിയവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിരുന്നു. പരിശോധന ഫലത്തിൽ കോഴിയിറച്ചിയിലും കോളിഫോം ബാക്ടീരിയ കണ്ടെത്തിയെങ്കിലും പാകംചെയ്യുമ്പോൾ നന്നായി വേവിച്ചാൽ ഇത് കഴിക്കുന്നവരിൽ അപകട കാരണമാകിെല്ലന്നാണ് വിലയിരുത്തൽ. രോഗകാരണം കണ്ടെത്തിയെങ്കിലും കുട്ടികളിലും മുതിർന്നവരിലും രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.
നഗരസഭയുടെയും ആരോഗ്യവകുപ്പിെൻറയും നേതൃത്വത്തിൽ ബോധവത്കരണവും പ്രതിരോധപ്രവർത്തനവും ഊർജിതമാക്കിയിട്ടും രോഗം പടരുന്നത് ആശങ്കയുണ്ട്. ഇതിനിടെ, മറ്റെന്തെങ്കിലുമുണ്ടോയെന്നത് കണ്ടെത്താൻ കുടിവെള്ളം കൾച്ചർ ചെയ്തതിെൻറ കൂടെ ഫലം ലഭിക്കണം. അധികൃതർ ഇതിനായി കാത്തിരിക്കുകയാണ്. രോഗം വന്നവരിൽനിന്ന് മറ്റാളുകളിലേക്ക് പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.