സംസ്ഥാന ബീച്ച്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിന്​ നാളെ തുടക്കം

ആ​ല​പ്പു​ഴ: ജി​ല്ല ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ, അ​ത്​​ല​റ്റി​കോ ഡി ​ആ​ല​പ്പി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന പ്ര​ഥ​മ അ​ന്ത​ർ ജി​ല്ല-​സം​സ്ഥാ​ന ബീ​ച്ച് ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ തി​ങ്ക​ളാ​ഴ്ച ആ​ല​പ്പു​ഴ ബീ​ച്ചി​ൽ തു​ട​ക്ക​മാ​കും. എ​ട്ടി​നാ​ണ്​ സ​മാ​പ​നം.രാ​വി​ലെ​യും രാ​ത്രി​യി​ലും 6.30 മു​ത​ൽ ന​ട​ക്കു​ന്ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ല ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കും. രാ​ത്രി​യി​ൽ ഫ്ല​ഡ്​​ലൈ​റ്റി​ലാ​ണ്​ മ​ത്സ​രം. 12 മി​നി​റ്റ്​ വീ​തം 36 മി​നി​റ്റാ​ണ്​ മ​ത്സ​രം. ​പ്ര​ഥ​മ ബീ​ച്ച്​ സോ​ക്ക​റി​ൽ കാ​സ​ർ​കോ​ട്​, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ടീ​മു​ക​ൾ മാ​റ്റു​ര​ക്കും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ന്​ ​ആ​ദ്യ​മ​ത്സ​ര​ത്തി​ൽ കാ​സ​ർ​കോ​ട്​ പ​ത്ത​നം​തി​ട്ട ജി​ല്ല​യെ നേ​രി​ടും. വൈ​കീ​ട്ട്​ 6.30ന്​ ​എ.​എം. ആ​രി​ഫ്​ എം.​പി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും.സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ പി.​ജെ. ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​കും.

ഈ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്നാ​ണ്​ ഗോ​വ​യി​ൽ ന​ട​ക്കു​ന്ന നാ​ഷ​ന​ൽ ഗെ​യിം​സി​നും ഓ​ൾ ഇ​ന്ത്യ ബീ​ച്ച് ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​മു​ള്ള ടീ​മി​നെ തെ​ര​​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഫൈ​ന​ലി​ൽ കേ​ര​ള ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ നി​യു​ക്ത പ്ര​സി​ഡ​ന്റ് ന​വാ​സ് മീ​രാ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. വി​ജ​യി​ക​ൾ​ക്ക്​ ട്രോ​ഫി​ക​ൾ​ക്ക്​ പു​റ​മെ കാ​ഷ്​​പ്രൈ​സും ന​ൽ​കും. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക്​ 20,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക്​ 10,000 രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക്​ 7500 രൂ​പ​യു​മാ​ണ്​ സ​മ്മാ​നം.

5000 രൂ​പ വീ​തം മി​ക​ച്ച ക​ളി​ക്കാ​ര​നും ഗോ​ളി​ക്കും ന​ൽ​കും. ആ​ല​പ്പു​ഴ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ർ സി.​പി. പ്ര​വീ​ൺ, പി.​കെ. നി​ക്​​സ​ണും മാ​നേ​ജ​ർ കെ.​ആ​ർ.​എം. ഷ​റ​ഫു​മാ​ണ്. 12 അം​ഗ ആ​ല​പ്പു​ഴ ടീ​മി​ൽ ലെ​നി​ൻ (ക്യാ​പ്റ്റ​ൻ), സോ​ബി​ൻ (വൈ​സ്​ ക്യാ​പ്റ്റ​ൻ), അ​ഖി​ൽ, സ്​​റ്റെ​ഫാ​നോ​സ്, ഉ​നൈ​സ്, സ​നു ജോ​ൺ​സ​ൻ, താ​രി​ശ്, ആ​ദി​ൽ, സാ​ലി, ധ​നേ​ഷ്, ഒ​നം ഖൈ​സ്, ആ​കാ​നി​യാ​സ് എ​ന്നി​വ​രാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്.വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി.​ജി. വി​ഷ്ണു, കു​ര്യ​ൻ ജ​യിം​സ്, കെ.​എ. വി​ജ​യ​കു​മാ​ർ, ബി.​എ​ച്ച്. രാ​ജീ​വ്, ആ​ദി​ത്യ വി​ജ​യ​കു​മാ​ർ, കെ.​ആ​ർ.​എം. ഷ​റ​ഫ്, എ​ച്ച്. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ത്സ​ര​ക്ര​മം

സെ​പ്​​റ്റം​ബ​ർ നാ​ല്​

  • രാ​വി​ലെ 6.30 കാ​സ​ർ​കോ​ട്​​ X പ​ത്ത​നം​തി​ട്ട
  • രാ​വി​ലെ 7.30 തൃ​ശൂ​ർ X മ​ല​പ്പു​റം
  • വൈ​കു. 7.00 മ​ല​പ്പു​റം X കാ​സ​ർ​കോ​ട്​​
  • രാ​ത്രി 8.00 തൃ​ശൂ​ർ X പ​ത്ത​നം​തി​ട്ട

സെ​പ്​​റ്റം​ബ​ർ അ​ഞ്ച്​

  • രാ​വി​ലെ 6.30 കാ​സ​ർ​കോ​ട്​​ X തൃ​ശൂ​ർ
  • രാ​വി​ലെ 7.30 പ​ത്ത​നം​തി​ട്ട X മ​ല​പ്പു​റം
  • വൈ​കു. 7.00 എ​റ​ണാ​കു​ളം X കോ​ഴി​ക്കോ​ട്​​
  • രാ​ത്രി 8.00 തി​രു​വ​ന​ന്ത​പു​രം X ആ​ല​പ്പു​ഴ

സെ​പ്​​റ്റം​ബ​ർ ആ​റ്​

  • രാ​വി​ലെ 6.30 തി​രു​വ​ന​ന്ത​പു​രം X കോ​ഴി​ക്കോ​ട്​
  • രാ​വി​ലെ 7.30 ആ​ല​പ്പു​ഴ X എ​റ​ണാ​കു​ളം
  • വൈ​കു. 7.00 തി​രു​വ​ന​ന്ത​പു​രം X എ​റ​ണാ​കു​ളം
  • രാ​ത്രി 8.00 ആ​ല​പ്പു​ഴ X കോ​ഴി​ക്കോ​ട്​

സെ​പ​റ്റം​ബ​ർ ഏ​ഴ്​

  • വൈ​കു. 7.00-ഒ​ന്നാം സെ​മി ഫൈ​ന​ൽ
  • രാ​ത്രി 8.00 -ര​ണ്ടാം സെ​മി ഫൈ​ന​ൽ
  • സെ​പ​റ്റം​ബ​ർ എ​ട്ട്​
  • വൈ​കു. 7.00-ലൂ​സേ​ഴ്​​സ്​ ഫൈ​ന​ൽ
  • രാ​ത്രി 8.00-ഫൈ​ന​ൽ
Tags:    
News Summary - The state beach football championship starts tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.