അമ്പലപ്പുഴ: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ അറസ്റ്റിൽ. തൃശൂർ ചാലക്കുടി എന്‍.എസ്.എസ് സ്കൂളിന് സമീപം മടപ്പറമ്പ് മഠം വീട്ടിൽ വാസുദേവനെയാണ് (56 ) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ച നീർക്കുന്നം രക്തേശ്വരി ക്ഷേത്രത്തിൽ ഉപദേവാലയങ്ങൾ തുറന്ന് പൂജക്കുള്ള നിലവിളക്കുകൾ മോഷ്ടിച്ച കേസിലാണ് പിടിയിലായത്.
ക്ഷേത്രം ഭാരവാഹികള്‍ നല്കിയ പരാതിയില്‍ ക്ഷേത്രത്തിലെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചതിലാണ് പ്രതിയെ കുറിച്ച സൂചന ലഭിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുനിന്നാണ് പിടികൂടിയത്. നീർക്കുന്നം കളപ്പുരക്കൽ ക്ഷേത്രത്തിലെ പൂജാരിയുടെ മൊബൈൽഫോൺ മോഷ്ടിച്ച കേസിൽ ഇയാളെ ആറുമാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ചാലക്കുടിയിലും സമാന മോഷണക്കേസുകൾ ഉള്ളതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
അമ്പലപ്പുഴ ഇൻസ്പെക്ടർ എസ്. ദ്വിജേഷിെൻറ നേതൃത്വത്തിൽ എസ്.ഐ. ടോൾസൺ.പി. ജോസഫ്, ജി.എസ്.ഐ നവാസ്, എ.എസ്.ഐ സജിത്ത്കുമാർ, സി.പി.ഒ മാരായ ജോസഫ് ജോയി, മുഹമ്മദ് ഹുസൈൻ, അനീഷ്, വിനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.