ആലപ്പുഴ: ഭിന്നശേഷി ദിനത്തിൽ കലക്ടറേറ്റിൽ കൂടിക്കാഴ്ചക്കായി കാത്തിരുന്ന ഹരിപ്പാട് സബർമതി സ്പെഷൽ സ്കൂളിലെ കുട്ടികൾക്കിടയിലേക്ക് കലക്ടർ വി.ആർ. കൃഷ്ണതേജ എത്തിയപ്പോൾ മറ്റൊന്നും അവർ ആലോചിച്ചില്ല.സമ്മാനമായി കരുതിവെച്ച സ്വയം നിർമിച്ച പൂക്കൾ നൽകിയാണ് വരവേറ്റത്. ഇതോടെ, കലക്ടറേറ്റ് കോൺഫറൻസ് ഹാളിലെ കസേരയിലെ ഇരിപ്പിടം ഒഴിവാക്കി അവർക്കൊപ്പം കൂടുതൽ അടുത്തായിരുന്നു കലക്ടറുടെ സംസാരം. ഡയസിലെ പടിയിലിരുന്നാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. 106 കുട്ടികളിൽ 26 പേരാണ് കലക്ടറെ നേരിൽ കാണാനെത്തിയത്.
വി.ആർ ഫോർ ആലപ്പിയുടെ ഭാഗമായ കുട്ടികളുടെ സന്തോഷത്തിനായി എന്തും ചെയ്യാമെന്ന് പറഞ്ഞായിരുന്നു തുടക്കം. എല്ലാവരെയും സാമ്പത്തികമായി സഹായിക്കാൻ പരിമിതിയുണ്ട്. അതിനാലാണ് സഹായം പലരോടായി അഭ്യർഥിക്കുന്നത്.
അതിനുള്ള പരിശ്രമം എപ്പോഴും തുടരുമെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സബർമതി ചെയർമാൻ ജോൺ തോമസ് അധ്യക്ഷത വഹിച്ചു. സബർമതി ചീഫ് എക്സി. ഓഫിസർ എസ്. ദീപു, പ്രിൻസിപ്പൽ എസ്. ശ്രീലക്ഷ്മി, കെ.എൽ. ശാന്തമ്മ, പ്രസന്നകുമാരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.