ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തെ സംബന്ധിച്ച് കലക്ടർ തയാറാക്കിയ റിപ്പോർട്ട് കരിമണൽ കരാറുകാരും ഏജൻറുമാരും പ്രചരിപ്പിക്കുന്ന കാര്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ളതാണെന്ന് ജില്ല കടലോര കായലോര മത്സ്യത്തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല പ്രസിഡൻറ് ഒ.കെ. മോഹനനും ജനറൽ സെക്രട്ടറി വി.സി. മധുവും പ്രസ്താവിച്ചു. പുറക്കാട്, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, പഞ്ചായത്തുകളിലെ ജനങ്ങളുടെ സംരക്ഷണം മുൻനിർത്തിയാണ് കരിമണൽ ഖനനത്തെ മത്സ്യ തൊഴിലാളികൾ എതിർത്തിരുന്നതെന്ന് അവർ പറഞ്ഞു.
അശാസ്ത്രീയമായ കരിമണൽ ഖനനം തകർത്ത ആലപ്പാടിെൻറ അവസ്ഥ പോലും മനസ്സിലാക്കാതെ തയാറാക്കിയ റിപ്പോർട്ട് കുട്ടനാടിനും തീരദേശത്തിനും ദ്രോഹമാണെന്ന് അവർ പറഞ്ഞു. തോട്ടപ്പള്ളി ഹാർബറുമായി ബന്ധപ്പെട്ട് ഐ.ആർ.ഇ ഖനനം നടത്തിയതിെൻറ പ്രത്യാഘാതം പുന്നപ്ര വരെയുള്ള കടലാക്രമണത്തിലൂടെ ഈ വർഷം പ്രകടമായിരുന്നുവെന്ന് അവർ ചൂണ്ടിക്കാണിച്ചു. പ്രദേശം സന്ദർശിച്ച് കലക്ടർ റിപ്പോർട്ട് തയാറാക്കിയെന്ന അവകാശ വാദത്തിന് പ്രസക്തിയില്ലെന്ന് അവർ പറഞ്ഞു.
കലക്ടർ തന്നെ പ്രഖ്യാപിച്ച നിരോധനാജ്ഞ ജൂലൈ 16 വരെ നിലനിൽക്കുന്നതിനാൽ തോട്ടപ്പള്ളിയിലേക്ക് പ്രദേശവാസികൾക്ക് പോലും കടന്ന് ചെല്ലാൻ കഴിയാത്ത സ്ഥിതിയാണെന്ന് അവർ ചൂണ്ടിക്കാണിച്ചു. അവിടെയുണ്ടായിരുന്ന കരിമണൽ കരാറുകാരും ഏജൻറുന്മാരും പറഞ്ഞ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളതെന്ന് അവർ പറഞ്ഞു.
ഇത് സംബന്ധിച്ച പ്രാവീണ്യമൊന്നും ഇല്ലാത്ത കലക്ടർ തയാറാക്കിയ റിപ്പോർട്ടിന് ഏതു ശാസ്ത്രീയ മാനദണ്ഡങ്ങളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.