അനധികൃത ഹൗസ്​ബോട്ടുകൾ കണ്ടെത്താൻ മൊബൈൽ ആപ്; ഹോളോഗ്രാം നമ്പർ

ആ​ല​പ്പു​ഴ: കാ​യ​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന്‍റെ മ​റ​വി​ൽ ലൈ​സ​ൻ​സി​ല്ലാ​​തെ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ഹൗ​സ്​​ബോ​ട്ടു​ക​ൾ ക​ണ്ടെ​ത്താ​ൻ തു​റ​മു​ഖ വ​കു​പ്പി​ന്‍റെ പു​തി​യ മൊ​ബൈ​ൽ ആ​പ്പും ഹോ​ളോ​ഗ്രാം ന​മ്പ​ർ ​പ്ലേ​റ്റും. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ ര​ണ്ടു​വ​ർ​ഷ​മാ​യി നി​ശ്ച​ല​മാ​യ ടൂ​റി​സം മേ​ഖ​ല​യി​ൽ കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​ഘ​ട്ട​ത്തി​ൽ അ​ന​ധി​കൃ​ത സ​ർ​വി​സ് ന​ട​ത്തു​ന്ന ഹൗ​സ്‌ ബോ​ട്ടു​ക​ൾ ക​ണ്ടെ​ത്താ​ൻ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളും നേ​രി​ട്ടി​രു​ന്നു. ഇ​ത്​ ഒ​ഴി​വാ​ക്കാ​ൻ ജി.​പി.​എ​സ് സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ മൊ​ബൈ​ൽ ആ​പ് രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് പ​ദ്ധ​തി​ക​ൾ​ ന​ട​പ്പാ​ക്കു​ക.

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന 1500ല​ധി​കം ഹൗ​സ്​​ബോ​ട്ടു​ക​ളും ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​തെ​യാ​ണ് സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ഇ​വ​യി​ൽ ഹോ​ളോ​ഗ്രാം ന​മ്പ​ർ പ്ലേ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്രാ​രം​ഭ ന​ട​പ​ടി​യാ​യി​ട്ടു​ണ്ട്.

കെ.​ഐ.​വി എ​ന്ന്​ തു​ട​ങ്ങു​ന്ന​താ​ണ്​ ന​മ്പ​ർ. ജി​ല്ല, ര​ജി​സ്റ്റ​ർ ചെ​യ്ത സ്ഥ​ല​ത്തി​ന്‍റെ കോ​ഡ്, വ​ർ​ഷം എ​ന്നി​വ​യു​മു​ണ്ടാ​കും. ഇ​തി​നൊ​പ്പ​മു​ള്ള ബാ​ർ​കോ​ഡ് സ്‌​കാ​ൻ ചെ​യ്താ​ൽ ബോ​ട്ടി​ന്‍റെ ഇ​ൻ​ഷു​റ​ൻ​സ്, മ​ലി​നീ​ക​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​ക്കൊ​പ്പം ഉ​ട​മ​യു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ളു​മു​ണ്ടാ​കും. മൊ​ബൈ​ൽ ആ​പ്പി​ൽ ന​മ്പ​ർ ന​ൽ​കി​യാ​ൽ ബോ​ട്ടി​ൽ ബീ​ക്ക​ൺ ലൈ​റ്റ് തെ​ളി​യും. ര​ജി​സ്റ്റ​ർ ചെ​യ്ത ഹൗ​സ്‌​ബോ​ട്ടു​ക​ളു​ടെ ന​മ്പ​ർ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ആ​പ്പി​ലു​ണ്ടാ​കും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ശി​ക്കാ​ര അ​ട​ക്ക​മു​ള്ള ചെ​റു​ബോ​ട്ടു​ക​ളി​ലും ന​മ്പ​ർ​പ്ലേ​റ്റു​ക​ൾ സ്ഥാ​പി​ക്കും. അ​തേ​സ​മ​യം, ആ​ല​പ്പു​ഴ​യി​ലും കോ​ട്ട​യ​ത്തു​മാ​യി എ​ത്ര ബോ​ട്ടു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​വെ​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​ന്​ കൃ​ത്യ​മാ​യ ക​ണ​ക്കി​​ല്ല.

ലൈ​സ​ന്‍സി​ല്ലാ​ത്ത സ​ർ​വി​സ്​ ന​ട​ത്തു​ന്ന ബോ​ട്ടു​ക​ള്‍ പ​രി​ശോ​ധി​ക്കാ​നും ത​ട​യാ​നും സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​താ​ണ്​ പ്ര​ധാ​ന ത​ട​സ്സം. ലൈ​സ​ന്‍‍സും നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കാ​തെ​യും സ​ര്‍വി​സ് ന​ട​ത്തു​ന്ന ബോ​ട്ടു​ക​ള്‍ കാ​യ​ലി​ല്‍ ചെ​ന്ന് പ​രി​ശോ​ധി​ക്കാ​നും പി​ടി​കൂ​ടാ​നും സം​വി​ധാ​നം ഇ​പ്പോ​ഴു​മി​ല്ല.

Tags:    
News Summary - To find illegal houseboats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.