അ​രൂ​ർ -അ​രൂ​ക്കു​റ്റി റോ​ഡി​ൽ കി​ഴ​ക്കും​ഭാ​ഗ​ത്ത്​ ട്രാ​വ​ല​ർ

ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

ബൈക്കിൽ ട്രാവലർ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്

അരൂർ: ട്രാവലർ ഇടിച്ച് ബൈക്ക് യാത്രികനും ഭാര്യക്കും പരിക്കേറ്റു. അരൂർ -അരൂക്കുറ്റി റോഡ് കിഴക്കുംഭാഗം എൻ.എസ്.എസ് ഹാളിന് സമീപത്ത് ഞായറാഴ്ച പകൽ 11 മണിയോടെയായിരുന്നു അപകടം.

അരൂർ തൂമ്പുംകടവിൽ ഷിബു (45), ഭാര്യ പ്രീതി (37)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ട്രാവലർ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.

Tags:    
News Summary - Two injured after traveler hit by bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.