ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം ജനങ്ങളെ അറിയിക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ ടേൺഔട്ട് ആപ്. നിയോജകമണ്ഡലത്തിൽനിന്നുള്ള പോളിങ് ശതമാനം രണ്ടുമണിക്കൂർ ഇടവിട്ട് ഇതിൽ ലഭ്യമാകും. പോളിങ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും. കൂടാതെ പോൾമാനേജറും സജ്ജമാക്കി. പോളിങ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങളും നിരീക്ഷിക്കാനും ഓരോ മണിക്കൂറുകളിലുമുള്ള പോളിങ് നില ഉദ്യോഗസ്ഥർക്ക് പുതുക്കാനുമാണ് പോള്‍ മാനേജർ. പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍, സെക്ടറല്‍ ഓഫിസര്‍, സി.ഇ.ഒ, ആര്.ഒ എ.ആര്.ഒ എന്നിവര്‍ക്ക് ഇത് നിരീക്ഷിക്കാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.