ആലപ്പുഴ: കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്നതിനാൽ അടിയന്തര സാഹചര്യം നേരിടാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജല ആംബുലന്‍സ് ആരംഭിച്ചു. ആംബുലന്‍സിന് പുറമേ മൂന്ന് മൊബൈല്‍ ഒഴുകും ഡിസ്പെന്‍സറികള്‍, കരയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ യൂനിറ്റ് എന്നിവയുമുണ്ട്. ജലഗതാഗത വകുപ്പിലെ രണ്ട് ജീവനക്കാര്‍, ആരോഗ്യവകുപ്പിലെ ഒരു സ്റ്റാഫ് നഴ്സ് എന്നിവരാണ് ആംബുലന്‍സിലുള്ളത്. വാഹനം എത്താത്ത പ്രദേശങ്ങളിലെ വീടുകളില്നിന്നുള്പ്പെടെ രോഗികളെ ആംബുലന്‍സില്‍ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്ന രീതിയിലാണ് സംവിധാനം. ഓക്സിജന്‍ ഉൾപ്പെടെയുള്ളവയും ലഭ്യമാക്കിയിട്ടുണ്ട്.
ഒഴുകും ഡിസ്പെന്‍സറികളുടെ സേവനം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയാണ്. ചമ്പക്കുളം, കാവാലം, കുപ്പപുറം ആരോഗ്യസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഒഴുകും ഡിസ്പെന്‍സറികളിലും ഡോക്ടര്‍, നഴ്സ്, ഫാര്‍മസിസ്റ്റ് എന്നിവരുമുണ്ടാകും. പനി, മറ്റ് അസുഖങ്ങള്‍ തുടങ്ങിയവക്കുള്ള പ്രാഥമിക ചികിത്സകൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ചികിത്സയും മരുന്നും അടക്കം ലഭ്യമാണ്. പ്രവര്‍ത്തനം ഏകോപിപ്പിക്കാൻ ജില്ല മെഡിക്കല്‍ ഓഫിസില്‍ കണ്ട്രോള് റൂമും തുറന്നു. ജല ആംബുലന്‍സ് നമ്പര്‍: 8590602129, ഡി.എം.ഒ. കണ്ട്രോള് റൂം നമ്പര്‍: 0477 2961652.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.