മണ്ണഞ്ചേരി: സുമനസ്സുകളുടെ കാരുണ്യത്താൽ യാസീന് വീട് ഒരുങ്ങി. ശരീരത്തിൽ വ്രണം ബാധിക്കുന്ന അപൂർവ രോഗം ബാധിച്ച മുഹമ്മദ് യാസീനും കുടുംബത്തിനുമാണ് വീട് യാഥാർഥ്യമായത്.
മണ്ണഞ്ചേരി പടിഞ്ഞാറ് വാടകവീട്ടിൽ താമസിച്ചിരുന്ന ഷീജയും ആറുവയസ്സുള്ള മുഹമ്മദ് യാസീനും സഹോദരി ഷിഫയുമാണ് ഇനി ഇവിെട താമസിക്കുക. പുനലൂരിലെ വീട്ടിൽനിന്നാണ് മക്കളുമൊത്ത് നാലുവർഷം മുമ്പ് ഷീജ മണ്ണഞ്ചേരിയിലെത്തിയത്. ഇവരുടെ നിസ്സഹായാവസ്ഥ സാമൂഹിക പ്രവർത്തകനായ പൊക്കത്തിൽ സക്കീർ ഹുസൈനും സുഹൃത്തുകളുമാണ് പുറംലോകത്ത് എത്തിച്ചത്.
തുടർന്ന് മരുന്നും ഭക്ഷണവും എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ സക്കീർ ഹുസൈൻ ചെയർമാനും ജമാഅത്തെ ഇസ്ലാമി മണ്ണഞ്ചേരി ഹൽഖ നാസിം നൗഷാദ് കരിമുറ്റം കൺവീനറുമായി യാസീെൻറ ചികിത്സക്കും പുനരധിവാസത്തിനുമായി പ്രവർത്തനം ഏകോപിപ്പിച്ചു. 'മാധ്യമ'വും 'മീഡിയവൺ' സ്നേഹസ്പർശവും ഇത് സംബന്ധിച്ച് വാർത്ത ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലെ സുമനസ്സുകളും പ്രവാസികളും സഹായിച്ചതോടെ 15 ലക്ഷം സ്വരൂപിക്കാനായി. ഇതോടെ ചികിത്സക്കൊപ്പം വീട് എന്ന പദ്ധതിക്കും വഴിയൊരുങ്ങി.
മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡിൽ നാലുസെൻറിലാണ് വീട് നിർമിച്ചത്. തിങ്കളാഴ്ച രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ സക്കീർ ഹുസൈൻ പൊക്കത്തിൽ അധ്യക്ഷത വഹിക്കും. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് വി.എ. അബൂബക്കർ താക്കോൽ കൈമാറും. അൽഷിഫ ഹെൽപ് ആൻഡ് കെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ്. മുഹമ്മദ് കോയ തങ്ങൾ സ്ഥലത്തിെൻറ ആധാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.