എടത്വാ: പ്രളയത്തിലും തലവടിക്കാരെ തോല്‍പ്പിക്കാന്‍ കഴിയില്ല. റോഡ് തോടാക്കി യുവാക്കളുടെ മത്സ്യബന്ധനം. എടത്വാ- പാരാത്തോട് റോഡിലാണ് യുവാക്കള്‍ വല എറിഞ്ഞ് മത്സ്യം പിടിക്കുന്നത്. വെള്ളം കയറിയതോടെ റോഡിലെ ഒഴുക്കില്‍ ചെറുമത്സ്യങ്ങള്‍ നിരന്നു. മത്സ്യങ്ങളെ വീശി പിടിക്കാന്‍ വലകളുമായി യുവാക്കള്‍ ഒത്തുകൂടി.
പ്രളയമായാലും കോവിഡ് രോഗവ്യാപനമായാലും തലവടിക്കാര്‍ക്ക് മത്സ്യബന്ധനം ഹരമാണ്. നദിയിലും തോട്ടിലും കിഴക്കന്‍ വെള്ളം എത്തുന്നതോടെ ജലാശയങ്ങളാണ് ഇവരുടെ മത്സ്യബന്ധന കേന്ദ്രം.
ജലാശയങ്ങള്‍ കരകവിഞ്ഞതോടെ മത്സ്യബന്ധനത്തില്‍നിന്ന് തലവടിക്കാര്‍ പിന്മാറിയില്ല. വെള്ളം റോഡില്‍ എത്തിയതോടെ മത്സ്യബന്ധനം റോഡിലേക്ക് മാറ്റി. വീട്ടാവശ്യത്തിനും വില്‍പ്പനക്കും യുവാക്കള്‍ മത്സ്യം പിടിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.